അ​പ​ക​ട ഭീ​ഷ​ണി​യായി ട്രാ​ഫി​ക് സി​ഗ്ന​ൽ
Monday, January 25, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട കെ​ണി​യൊ​രു​ക്കു​ന്ന മം​ഗ​ല​ത്തെ ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നെ​തി​രെ ബ​സു​ട​മ​ക​ളും രം​ഗ​ത്ത് വ​രു​ന്നു.
തൃ​ശൂ​ർ ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ലെ ബ​സു​ട​മ​ക​ളാ​ണ് വാ​ഹ​നം ക​ട​ന്ന് പോ​കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് വ​രു​ന്ന​ത്.
മം​ഗ​ല​ത്തെ പാ​ലം പ​ണി മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ൽ ഏ​റെ മാ​സ​ക്കാ​ലം അ​പ​ക​ട മു​ന​ന്പി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബ​സു​ട​മ​ക​ൾ​ക്ക്.
ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ ക​ണ്ട് പാ​ല​ത്തി​ന​ടു​ത്ത് ത​ന്നെ ഡി​വൈ​ഡ​ർ പൊ​ളി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റാ​ൻ താ​ല്ക്കാ​ലി​ക വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ഇ​തി​നാ​യി വേ​ണ്ട​ത്ര തു​ക കെ​ട്ടി​വെ​ച്ച് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ പോ​യി ദൃ​ശ്യ മാ​ർ​ബി​ൾ ജം​ഗ്ഷ​നി​ലെ​ത്തി തി​രി​ഞ്ഞാ​ണ് വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​ത്.
ഇ​വി​ടെ ബ​സ് ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞ് ക​യ​റാ​ൻ മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല ത​വ​ണ വാ​ഹ​നം ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റ്റി​യാ​ണ് തി​രി​ഞ്ഞു​ക​യ​റു​ന്ന​ത്. ഈ ​സ​മ​യം പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും ദേ​ശീ​യ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചെ​ത്തി​യാ​ൽ വ​ലി​യ കൂ​ട്ടി​യി​ടി ന​ട​ക്കും. ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു ക​യ​റു​ന്ന​താ​യി കാ​ണി​ക്കാ​ൻ സി​ഗ്ന​ൽ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് വ​ലി​യ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ബ​സു​ട​മ​യാ​യ ന​വീ​ൻ കീ​ർ​ത്ത​നം പ​റ​ഞ്ഞു.
പെ​ർ​മി​റ്റി​ല്ലാ​ത്ത റോ​ഡ് വ​ഴി പോ​യി ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ന​ഷ്ട​പ​രി​ഹാ​രം പോ​ലും കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാ​കും.
ഇ​തു കൂ​ടാ​തെ കൂ​ടു​ത​ൽ ദൂ​രം ഓ​ടേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ദി​വ​സം എ​ട്ട് ലി​റ്റ​റെ​ങ്കി​ലും അ​ധി​ക​മാ​യി ഡീ​സ​ൽ ചെ​ല​വും സ​മ​യ​ന​ഷ്ട​വും ഉ​ണ്ടാ​കു​ന്ന​താ​യി ബ​സു​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സ​മ​യ കു​റ​വു​മൂ​ലം വ​ട​ക്ക​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​തി​നും യാ​ത്ര​ക്കാ​രെ സ്റ്റോ​പ്പു​ക​ളി​ൽ ഈ​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​താ​യി പ​റ​യു​ന്നു.