""തെരുവുനായകളെക്കൊണ്ടു തോറ്റു''
Monday, January 25, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ട്ടി​ൽ മു​ക്കി​ലും മൂ​ല​യി​ലു​മൊ​ക്കെ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ കൂ​ണു​പോ​ലെ ഉ​യ​രു​ന്പോ​ഴും മ​ദ്യ​വി​രു​ദ്ധ സ​മി​തി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നും എ​വി​ടേ​യും കാ​ണാ​നി​ല്ല. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ല്ലാം ക​ണ്ടും മൗ​ന​ത്തി​ലാ​ണ്.
പേ​രി​നു പോ​ലും നാ​ലാ​ൾ കൂ​ടി​യു​ള്ള എ​തി​ർ​പ്പി​ല്ലാ​താ​യി. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ പാ​ത പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക​ടു​ത്തും ബീ​വ​റേ​ജ​സി​ന്‍റെ മ​ദ്യ​വി​ല്പ​ന ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഭ​യ​ന്ന് വ​ലി​യ പോ​ലീ​സ് കാ​വ​ലി​ലാ​ണ് മ​ദ്യ​ശാ​ല തു​റ​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ക്ഷേ​ധ​ക്കാ​രെ​യൊ​ന്നും സ്ഥ​ല​ത്ത് ക​ണ്ടി​ല്ല. ഇ​ന്ന​ലെ മു​ത​ൽ മ​ദ്യം വാ​ങ്ങാ​ൻ ന​ല്ല തി​ര​ക്കു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ത​ല​ങ്ങും വി​ല​ങ്ങും നി​ർ​ത്തി​യി​ട്ടാ​ണ് വാ​ഹ​ന യാ​ത്രി​ക​ർ മ​ദ്യം വാ​ങ്ങി യാ​ത്ര തു​ട​രു​ന്ന​ത്. സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് പോ​കു​ന്ന​വ​രു​മു​ണ്ട്. ഒ​ന്നി​നും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.
പ്ലാ​ഴി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ദ്യ​ശാ​ല​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ത്തി​ൽ പു​ഴ​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ലാ​ഴി​യി​ലെ മ​ദ്യ​ശാ​ല മു​ങ്ങി വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. മ​ദ്യ​ശാ​ല വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ത​ന്നെ തു​റ​ക്കാ​നാ​യി​രു​ന്നു നാ​ല് വ​ർ​ഷം മു​ന്പ് ശ്ര​മം ന​ട​ന്ന​ത്. എ​ന്നാ​ൽ അ​ന്ന് പ്ര​തി​ക്ഷേ​ധം ക​ന​ത്ത​പ്പോ​ഴാ​ണ് നീ​ക്കം ഉ​പേ​ഷി​ച്ച​ത്. ആ​റ് വ​ർ​ഷം മു​ന്പാ​ണ് ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ളെ​ല്ലാം ഉ​ൾ പ്ര​ദ്ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.​മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സം​സ്ഥാ​ന പാ​ത എ​ന്ന പ​ദ​വി മാ​റ്റി​യും മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ ഭ​ര​ണ​ക്കാ​ർ താ​ല്പ​ര്യം കാ​ണി​ച്ചു.
റോ​ഡ് വി​ക​സ​നം പി​ന്നീ​ടാ​കാം മ​ദ്യ​ശാ​ല തു​ട​ങ്ങ​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളും. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ദ്യ​ശാ​ല​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ക്ഷേ​ധ​ങ്ങ​ളെ​ല്ലാം കെ​ട്ട​ട​ങ്ങി. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ്വ​ഹ​ണം ത​ട​സ്‌​സ​പ്പെ​ടു​ത്തി എ​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ക്ക​ലും കൂ​ടി​യ​പ്പോ​ൾ കേ​സ് പേ​ടി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ​ല്ലാം പിന്മാറി.
മ​ദ്യ വി​രു​ദ്ധ സ​മി​തി​ക​ളി​ലും രാ​ഷ്ട്രി​യം ക​ല​ർ​ന്ന​തോ​ടെ സ​മ​രാ​വേ​ശ​ങ്ങ​ളും ത​ണു​ത്തു. മ​ദ്യ​ശാ​ല​ക​ളി​ലെ ജോ​ലി​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളാ​ണ് മു​ൻ​പ​ന്തി​യി​ൽ. മ​ദ്യ​ശാ​ല​ക​ളി​ലെ വി​ല്പ​ന കൗ​ണ്ട​റു​ക​ളി​ലേ​ക്കു​ള്ള പി​എ​സ്‌​സി​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഭൂ​രി​ഭാ​ഗം പേ​രും സ്ത്രീ​ക​ളാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.