പി​.കെ.ദാ​സി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ം തു​ട​ങ്ങി
Monday, January 25, 2021 12:25 AM IST
ഒ​റ്റ​പ്പാ​ലം : വാ​ണി​യം​കു​ളം പി​കെ ദാ​സ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് തു​ട​ക്ക​മാ​യി. പി​കെ ദാ​സ് ഹോ​സ്പി​റ്റ​ലി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കി​യാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​ജ​യ​ന്തി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​കെ ദാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​നാ​റ്റ​മി വി​ഭാ​ഗം മേ​ധാ​വി ഡോ.​രാ​മ​കൃ​ഷ്ണ​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. പി​കെ ദാ​സ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഡോ.​ആ​ർ.​സി കൃ​ഷ്ണ​കു​മാ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​എ​സ്.​പി രാ​ജ​ൻ, വാ​ണി​യം​കു​ളം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ശീ​ഹ​രി, ഡോ.​ല​വ്ലി ലി​വി​ഗ്സ്റ്റ​ൻ, ഡോ. ​രാ​ധി​ക, ജ​ന​റ​ൽ മാ​നേ​ജ​ർ സെ​ബി പൗ​ലോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​താ​ണ്.