ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു സേവാസംഘത്തിന്‍റെ ആദരം
Monday, January 25, 2021 12:25 AM IST
പാ​ല​ക്കാ​ട് : രാ​ജ്യ​ത്തെ മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നെ ക​ണ്ണ​കി ന​ഗ​ർ ക​ണ്ണ​കി സേ​വാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​സു​ജി​ത്കു​മാ​ർ, ക​ണ്ണ​കി സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സു​നി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​നി​വാ​സ​ൻ, ട്ര​ഷ​റ​ർ യു.​ആ​ർ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാവപ്പെട്ടവർക്കു നല്കുന്ന
വീടിന്‍റെ താ​ക്കോ​ൽ​ദാ​നം

കോയന്പത്തൂർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ദ​ശ​വ​ത്സ​ര ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട പ​ത്തു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മ്മി​ച്ചു കൊ​ടു​ക്കു​ന്ന​തി​ൽ ആ​ദ്യ​ത്തെ ഭ​വ​നം ഗാ​ന്ധി​പു​രം ഇ​ട​വ​ക​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് പി​താ​വ് വെ​ഞ്ചി​രി​പ്പ് ന​ട​ത്തി താ​ക്കോ​ൽ​ദാ​നം ചെ​യ്തു. സ​മീ​പം ഗാ​ന്ധി​പു​രം ഇ​ട​വ​ക വി​കാ​രി​യും രൂ​പ​താ ചാ​ൻ​സ​ല​റു​മാ​യ ഫാ.​തോ​മ​സ് കാ​വു​ങ്ക​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണ​വാ​ള​ൻ എ​ന്നി​വ​രും സന്നിഹി തരായിരുന്നു.