എ​ട​ത്ത​നാ​ട്ടു​ക​ര സ്കൂളിനു ഇ​നി സ്വ​ന്തം ബ​സ്
Monday, January 25, 2021 12:25 AM IST
അ​ല​ന​ല്ലൂ​ർ: മൂവായിരത്തി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ ബ​സ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ട​ത്ത​നാ​ട്ടു​ക​ര ജി​ഒ​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ലീ​ഡ​റും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ൽ ആ​ദ്യം സ്കൂ​ൾ ബ​സ് എ​ന്ന ആ​വ​ശ്യം തീ​ർ​ച്ച​യാ​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് എം​പി അ​ന്നു ത​ന്നെ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.അ​ത​നു​സ​രി​ച്ച് എം​പി ഫ​ണ്ട് കി​ട്ടി​യ ഉ​ട​നെ സ്കൂ​ളി​നു ബ​സ് അ​നു​വ​ദി​ച്ചു.എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ 20 ല​ക്ഷം രൂ​പ​യു​ടെ സ്കൂ​ൾ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ്വ​ഹി​ച്ചു. അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​മെ​ഹ​ർ​ബാ​ൻ ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ഷാ​ന​വാ​സ് മാ​സ്റ്റ​ർ, മ​ണി​ക​ണ്ഠ​ൻ വ​ട​ശ്ശേ​രി, അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍മാരായ അ​നി​ത, ലൈ​ല ഷാ​ജ​ഹാ​ൻ, മ​ഠ​ത്തൊ​ടി അ​ലി, എന്നിവർ പ്രസംഗിച്ചു.