25 വർഷം, കാ​ള​വ​ണ്ടി സവാരി വിജയനു ജീവന്‍റെജീവൻ
Monday, January 25, 2021 12:24 AM IST
ആ​ല​ത്തൂ​ർ:​ കാ​ള​വ​ണ്ടി സ​വാ​രി​യി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ട് തി​ക​ച്ച് വി​ജ​യ​ൻ. മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​ന് സ​മീ​പം വ​ർ​ക്ക്ഷോ​പ്പ് നടത്തുകയാണ് വിജയൻ. ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പ്ര​ത്യേ​ക വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ത​ന്‍റെ വാ​ഹ​ന​വു​മാ​യി സ​വാ​രി​ക്ക് പോ​കാ​റു​ണ്ടെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞു.

ത​ന്‍റെ അ​ച്ഛ​നി​ൽ നി​ന്നും പ​ക​ർ​ന്ന് കി​ട്ടി​യ​താ​ണി​തെ​ന്നും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ബാ​ധി​ക്കാ​ത്ത​തും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഇ​ല്ലാ​ത്ത​തും ഈ ​സ​വാ​രി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി വി​ജ​യ​ൻ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ സ്വ​ന്തം വ​ർ​ക്ക്ഷോ​പ്പി​ൽ ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന​തും ഈ ​സ​വാ​രി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്നു​വെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞു.