പാലക്കാട്: കെഎസ് യു പ്രാദേശിക യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ് യു പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗം കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെഎസ് യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയുടെ ചുമതല വഹിക്കുന്ന കെഎസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ മുഖ്യാതിഥി ആയിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ഗൗജ വിജയകുമാരൻ, എൻഎസ് യുഐ അഖിലേന്ത്യാ സോഷ്യൽ മീഡിയ കോ- ഓർഡിനേറ്റർ അരുണ്‍ ശങ്കർ പ്ലാക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി.അജ്മൽ, നഹാസ്, ഷാഫി കാരക്കാട്, സംഗീത്, സെക്രട്ടറിമാരായ അജാസ്, ആഷിക്ക്, ഡാനിഷ്, അനൂപ്, ബ്ലോക്ക് പ്രസിഡന്റുമാരായ നിഖിൽ, ആദർശ്, ആഷിഫ്, പ്രിൻസ്, റംഷാദ്, അനസ്, അനൂജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.