ആ​ല​ത്തൂ​രി​ൽ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 8.90 കോ​ടി
Sunday, January 24, 2021 12:20 AM IST
ആ​ല​ത്തൂ​ർ: പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 8.90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ ​ഡി പ്ര​സേ​ന​ൻ എംഎ​ൽഎ ​അ​റി​യി​ച്ചു.

കു​നി​ശ്ശേ​രി ബൈ​പ്പാ​സ് റോ​ഡ് 3 കോ​ടി, കു​ഴ​ൽ​മ​ന്ദം ബ​സാ​ർ റോ​ഡ് 3 കോ​ടി, ആ​ല​ത്തൂ​ർ മ​രു​തം ത​ടം റോ​ഡ് 1 കോ​ടി, കാ​ര​പ്പാ​ടം തെ​ക്കി​ൻ​ക​ല്ല അ​ന്പി​ട്ട​ൻ ത​രി​ശ്ശ് റോ​ഡ് 45 ല​ക്ഷം, കു​ന്നം​കാ​ട് വാ​ൽ കു​ള​ന്പ് റോ​ഡി​ന്‍റെ വ്യ​ത്യ​സ്ത റീ​ച്ച് 60 ല​ക്ഷം, കു​ള​വ​ൻ​മു​ക്ക് ക​ള​പ്പെ​ട്ടി മാ​ഹാ​ളി കു​ടം റോ​ഡ് 25 ല​ക്ഷം, വെ​ന്പ​ല്ലൂ​ർ മു​രി​ങ്ങ​മ​ല റോ​ഡ് 25 ല​ക്ഷം, പെ​രി​ങ്കു​ന്നം റോ​ഡ് 25 ല​ക്ഷം, കൊ​ടു​വാ​യൂ​ർ തൃ​പ്പാ​ളൂ​ർ റോ​ഡ് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.