പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെട്ടവരെ ഭൂ​മാ​ഫി​യ​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Sunday, January 24, 2021 12:20 AM IST
അ​ഗ​ളി: പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ ഭൂ​മാ​ഫി​യ​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. 2019ലെ ​പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട പ​തി​നാ​റു പേ​ർ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​ക്ഷോ​ഭ ബാ​ധി​ത പ്ര​ദേ​ശം താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ൻ പ്ര​കാ​രം വീ​ട് ന​ഷ്ട​പെ​ട്ട​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ക്കു​ന്ന​തി​നു പ​ത്തു ല​ക്ഷം രൂ​പ വീ​തം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​റ് ല​ക്ഷം രൂ​പ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും നാ​ല് ല​ക്ഷം രൂ​പ വീ​ട് വെ​ക്കു​ന്ന​തി​നു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഇ​തുപ്ര​കാ​രം അ​ഗ​ളി വി​ല്ലേ​ജി​ൽ പ്ര​ലി​സ 609/1 ൽ​പ്പെ​ട്ട ഭൂ​മി ക​ണ്ടെ​ത്തി ഏ​ഴ​ര സെ​ന്‍റ് വീ​തം സ്ഥ​ലം വാ​ങ്ങാ​ൻ ക​രാ​റി​ൽ ഒ​പ്പി​ട്ട​വ​രാ​ണ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

609/1ൽ​പ്പെ​ട്ട ഭൂ​മി ആ​ദി​വാ​സി സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കൂ​ടാ​തെ ഭൂ​മി​യു​ടെ പ​ട്ട​യ​ത്തി​ലെ വി​സ്തീ​ർ​ണം രേ​ഖ​പ്പെ​ടു​ത്തി​യ ഭാ​ഗം കീ​റി ന​ഷ്ട​പെ​ട്ട നി​ല​യി​ലാ​ണ്. ഭൂ​വു​ട​മ ഹാ​ജ​രാക്കി​യ പ​ട്ട​യ​ത്തി​ന്‍റെ പ​ക​ർപ്പ് പ്ര​കാ​രം എ​ട്ടേ​ക്ക​ർ പ​ത്തു സെ​ന്‍റി​ന് പ​ട്ട​യം ല​ഭി​ച്ച​ത​യാ​ണ് കാ​ണു​ന്ന​ത്.

എ​ന്നാ​ൽ ആ​റ് ഏ​ക്ക​ർ എ​ഴു​പ​ത് സെ​ന്‍റ് മാ​ത്ര​മാ​ണ് വി​ല്ലേ​ജ് രേ​ഖ​ക​ളി​ലു​ള്ള​ത്.​ ഇ​തേ സ​ർ​വേ ന​ന്പ​റി​ൽ​പ്പെ​ട്ട മൂ​ന്നേ​ക്ക​ർ മു​പ്പ​ത്തി​യാ​റ് സെ​ന്‍റ് ഭൂ​മി മ​റ്റൊ​രാ​ൾ​ക്ക് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​ടെ ടി​എ​ൽ​എ 1056/87, 1058/87 ന​ന്പ​ർ ന​ട​പ​ടി​ക്ര​മം പ്ര​കാ​രം 2018 ജൂ​ലൈ മൂ​ന്നി​ന് ഭൂ​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​നും കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നും ഉ​ത്ത​ര​വ് ന​ൽ​കി​യ​താ​യും കാ​ണു​ന്നു. അ​ത് കു​റ​ച്ചാ​ൽ പ്ര​സ്തു​ത സ​ർ​വേ ന​ന്പ​റി​ൽ 3.34 ഏ​ക്ക​ർ സ്ഥ​ലം മാ​ത്ര​മാ​ണു​ണ്ടാ​വു​ക. എ​ന്നാ​ൽ 5.60 ഏ​ക്ക​ർ സ്ഥ​ലം ഉ​ള്ള​താ​യാ​ണ് ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വി​ല്ലേ​ജ് രേ​ഖ പ്ര​കാ​രം മേ​ൽ​സ​ർ​വേ ന​ന്പ​റി​ൽ പേ​ട്ട സ്ഥ​ലം ആ​ദി​വാ​സി​യു​ടെ പേ​രി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലും ഭൂ​വു​ട​മ​ക്ക് ഭൂ​സം​ര​ക്ഷ​ണ നി​യ​മം 1999 പ്ര​കാ​രം കൈ​വ​ശം വെ​ക്കാ​വു​ന്ന പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള​തി​നാ​ൽ സ​ബ് ക​ള​ക്ട​റു​ടെ ഈ ​നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് ല​ഭ്യ​മാ​യ​താ​യും കാ​ണു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ലം വാ​ങ്ങാ​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വേ​റെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു​പ്ര​കാ​രം അ​ഗ​ളി വി​ല്ലേ​ജി​ൽ 661 പാ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി ക​ണ്ടെ​ത്തി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും വി​വ​രം മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രെ രേ​ഖാ​മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്നെ വാ​ങ്ങ​ണ​മെ​ന്ന് സ്ഥ​ല​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​ർ ചേ​ർ​ന്ന് നി​ര​ന്ത​രം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പു​തു​താ​യി ക​ണ്ടെ​ത്തി​യ ഭൂ​മി വാ​ങ്ങാ​തി​രി​ക്കാ​ൻ വ്യാ​ജ പ​രാ​തി​ക​ൾ സൃ​ഷ്ടി​ച്ചു കാ​ല താ​മ​സ​മുണ്ടാ​ക്കു​ക​യാ​ണെ​ന്നും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. അ​ടു​ത്ത കാ​ലവ​ർ​ഷ​ത്തി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ അ​ടി​യ​ന്തി​ര​മാ​യി വീ​ട് നി​ർ​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.