റി​പ്പ​ബ്ലി​ക് ദി​നം: മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തും; പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കി​ല്ല
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ 72ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി കോ​ട്ട​മൈ​താ​ന​ത്ത് രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സ്ഥി​രം ആ​ഘോ​ഷ സ​മി​തി യോ​ഗ​ത്തി​ൽ ക്ര​മീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പൂ​ർ​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തു​ക. റി​ഹേ​ഴ്സ​ൽ സ​മ​യ​ത്തും പ​രേ​ഡി​ന് ഇ​ട​യി​ലും ശാ​രീ​രി​ക അ​ക​ലം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു മു​ഴു​വ​ൻ സേ​നാ മേ​ധാ​വി​ക​ളും പ​രി​ശോ​ധി​ക്ക​ണം.

എ.​ആ​ർ.​പോ​ലീ​സ്, കെ.​എ.​പി, ലോ​ക്ക​ൽ പോ​ലീ​സ്, എ​ക്സൈ​സ് സ്റ്റാ​ഫ്, ഹോം ​ഗാ​ർ​ഡു​ക​ൾ, ഫോ​റ​സ്റ്റ്, എ​ൻ.​സി.​സി, എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​രേ​ഡ് ന​ട​ക്കും. പ​രേ​ഡി​ന്‍റെ ചു​മ​ത​ല എ.​ആ​ർ. ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ർ​ക്കാ​ണ്. കോ​വി​ഡ് 19 സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ലാ​റ്റൂ​ണു​ക​ളു​ടെ എ​ണ്ണം മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ആ​കാ​മെ​ന്നും മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.