വൈ​ഗ അ​ഗ്രി​ഹാ​ക്ക്: ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട് :സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ഷി വ​കു​പ്പ് മു​ഖേ​ന സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ഗ അ​ഗ്രി​ഹാ​ക്കി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. വി​ദ്യാ​ർ​ത്ഥി​ക​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന കാ​ർ​ഷി​ക രം​ഗ​ത്തെ ഹാ​ക്ക​ത്തോ​ണ്‍ മ​ത്സ​ര​മാ​ണ് വൈ​ഗ അ​ഗ്രി​ഹാ​ക്ക്. ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ, ക​ർ​ഷ​ക​ർ, സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്രോ​ബ്ലം സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ തി​ര​ഞ്ഞെ​ടു​ത്തു പ്ര​ശ്ന പ​രി​ഹാ​ര മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം.കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ നി​ർ​വ്വ​ഹ​ണ രം​ഗം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സാ​ങ്കേ​തി​ക​മായ പ​രി​ഹാ​ര മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വൈ​ഗ അ​ഗ്രി​ഹാ​ക്ക് 2021 അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.