കൃഷിയെ സ്നേഹിച്ച എൻജിനീയർക്ക് കേ​ര കേ​സ​രി പു​ര​സ്കാ​രം
Saturday, January 23, 2021 12:11 AM IST
മീ​നാ​ക്ഷി​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച കേ​ര ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് എ​ൻ​ഞ്ചി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും വ​ട​കാ​ടു​ക​ളം സ്വ​ദേ​ശി​യു​മാ​യ ശി​വ​ഗ​ണേ​ഷി​ന്. ആ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ തെ​ങ്ങു​ക​ളെ പ​രി​പാ​ലി​ക്കു​ക​യും തെ​ങ്ങി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച​തി​നു​മാ​ണ് ശി​വ​ഗ​ണേ​ഷി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ കേ​ര കേ​സ​രി അ​വാ​ർ​ഡ് തേ​ടി​യെ​ത്തി​യ​ത്.
കാ​ർ​ഷി​ക രം​ഗ​ത്ത് പൂ​ർ​ണ്ണ​മാ​യി സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന ശി​വ​ഗ​ണേ​ഷ് തെ​ങ്ങ് കൂ​ടാ​തെ കു​രു​മു​ള​ക്, ജാ​തി,കോ​ക്കോ, കോ​ഴി വ​ള​ർ​ത്ത​ൽ,മ​ത്സ്യം വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ശി​വ​ഗ​ണേ​ഷി​ന് പ​ത്ത് പ​ശു​ക്ക​ൾ കൂ​ടി​യു​ണ്ട്. പാ​ൽ വി​ല്പ്പ​ന​യും വേ​പ്പി​ൻ പി​ണ്ണാ​ക്ക് വി​ല്പ്പ​ന​യും ഒ​പ്പ​മു​ണ്ട്. കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നും ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ്. തെ​ങ്ങി​ൽ നി​ന്നും വീ​ഴു​ന്ന ഉ​ണ​ങ്ങി​യ ഓ​ല​ക​ളും മ​റ്റും മു​റി​ച്ച് പൊ​ടി​യാ​ക്കു​ന്ന യ​ന്ത്ര​വും ഉ​ണ്ട്.
മൂ​ല​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​ബ്ബ​യ്യ​യാ​ണ് ശി​വ​ഗ​ണേ​ഷി​ന്‍റെ പി​താ​വ്. ഭാ​ര്യ: ഷ​ണ്‍​മു​ഖ പ്രി​യ. മ​ക​ൾ: സി​വ്യ. കൃ​ഷി ഓ​ഫീ​സ​ർ ലി​ബി ആ​ന്‍റ​ണി മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ല്കു​ന്ന​തെ​ന്നും ശി​വ​ഗ​ണേ​ഷ് പ​റ​യു​ന്നു.