ദ​ശാ​ബ്​ദ​ത്തി​ന്‍റെ നി​റ​വി​ൽ മാ​യ​ന്നൂ​ർ പാ​ലം
Saturday, January 23, 2021 12:10 AM IST
ഒ​റ്റ​പ്പാ​ലം: ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഏ​റെ വേ​ണ്ടി വ​ന്ന മാ​യ​ന്നൂ​ർ പാ​ല​ത്തി​ന് 10 വ​യ​സ്‌്. പാ​ലം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട് തി​ക​ഞ്ഞ​ത് ഇ​ന്ന​ലെ​യാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​റ്റ​പ്പാ​ല​ത്തെ​യും തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ മാ​യ​ന്നൂ​രി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ഇ​ത്. വ്യാ​ഴ​വ​ട്ട കാ​ല​ങ്ങ​ൾ നീ​ണ്ടു​നി​ന്ന സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ പാ​ലം ഉ​യ​ർ​ന്ന​ത്.
ഒ​റ്റ​പ്പാ​ല​ത്തും കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലും പാ​ലം ഉ​ദ്ഘാ​ട​നം അ​ന്ന് മ​ഹാ​മ​ഹം ത​ന്നെ​യാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. ഒ​റ്റ​പ്പാ​ല​ത്തു നി​ന്ന് തൃ​ശ്ശൂ​രി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​വു​ന്ന പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ർ​ഗ​മാ​യി മാ​യ​ന്നൂ​ർ പാ​ലം മാ​റി ക​ഴി​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ദി​നം ഈ ​പാ​ല​ത്തി​ലൂ​ടെ ഒ​റ്റ​പ്പാ​ല​ത്തേ​ക്കും തി​രി​ച്ചും വ​ന്നു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മാ​യ​ന്നൂ​ർ പാ​ലം മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. പാ​ല​ത്തി​നു സ​മീ​പം പ​ഞ്ച​സാ​ര മ​ണ​ൽ പ​ര​പ്പി​ൽ കാ​റ്റു​കൊ​ള്ളാ​ൻ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ​യും, കു​ടും​ബ​ങ്ങ​ളു​ടെ​യും എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്നു മാ​യ​ന്നൂ​ർ പാ​ലം നി​ർ​മ്മാ​ണം എ​ന്ന​ത്. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഒ​രു​പോ​ലെ നെ​ഞ്ചി​ലേ​റ്റി​യ വി​കാ​ര​മാ​യി​രു​ന്നു മാ​യ​ന്നൂ​ർ പാ​ലം.
പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ടി ഉ​ണ്ടാ​യ സ​മ​ര പ​ര​ന്പ​ര​ക​ൾ​ക്ക് മു​ൻ​പി​ൽ അ​വ​സാ​നം ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്നു എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ത്ഥ്യം.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന്‍റെ​യും കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​മാ​ണ് ഇ​ന്ന് ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ പാ​ലം.