വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ന് സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വും ഇപ്പോഴും സ്വപ്നം
Saturday, January 23, 2021 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ജൂ​ബി​ലി വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വും എ​ന്ന വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​രം ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.​

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ എ​ല്ലാ വ​ർ​ഷ​വും വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് കോ​ടി​ക​ൾ മാ​റ്റി​വെ​ക്കു​ന്ന​ത​ല്ലാ​തെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ പു​തി​യ ബ​ജ​റ്റി​ലും കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യി അ​ഞ്ചു് കോ​ടി രൂ​പ വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​കെഎസ്ആ​ർ​ടി​സി സ​ബ്ബ് ഡി​പ്പോ കോ​ന്പൗ​ണ്ടി​ൽ നി​ന്നും 40 സെ​ന്‍റ് സ്ഥ​ലം ഫ​യ​ർ​സ്റ്റേ​ഷ​നാ​യി വി​ട്ടു ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളാ​ണ് മു​ട​ങ്ങി കി​ട​ക്കു​ന്ന​ത്.​ ഇ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാം ഫ​യ​ലു​ക​ളി​ലൊ​തു​ങ്ങി. 2015ൽ ​അ​ന്ന​ത്തെ സ്ഥ​ലം എംഎ​ൽഎ ​യാ​യി​രു​ന്ന എ.​കെ.​ബാ​ല​ൻ താ​ല്പ​ര്യ​മെ​ടു​ത്ത് ന​ട​പ​ടി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം ക​പ്പി​നും ചു​ണ്ടി​നും ഇ​ട​ക്ക് എ​ന്ന മ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട​ത് പു​റ​കോ​ട്ട് പോ​യി.

എ.​കെ.​ബാ​ല​ൻ മ​ന്ത്രി​യാ​യി.​ എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ​ക്ക് മ​തി​യാ​യ വേ​ഗ​ത വ​ന്നി​ല്ല. കെ ​എ​സ് ആ​ർ ടി ​സി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്പോ​ൾ അ​വി​ടേ​ക്കു​ള്ള വ​ഴി കെഎ​സ്ഇബി കോ​ന്പൗ​ണ്ടി​ലൂ​ടെ​യാ​ണ്.​

ഈ വ​ഴി കൈ​മാ​റ്റം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.​കാ​ൽ നൂ​റ്റാ​ണ്ട് മു​ന്പ് 1995 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് ഗാ​ന്ധി​സ്മാ​ര​ക സ്കൂ​ളി​നു സ​മീ​പം പ​ഴ​യ തീ​പ്പെ​ട്ടി ക​ന്പ​നി​യി​ൽ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.​ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ന്തം സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മ്മി​ച്ച് ഫ​യ​ർ​സ്റ്റേ​ഷ​ൻ മാ​റ്റു​മെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു തീ​പ്പെ​ട്ടി ക​ന്പ​നി​യി​ൽ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ​ത്.​എ​ന്നാ​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ 25 വ​ർ​ഷ​ത്തെ സി​ൽ​വ​ർ ജൂ​ബി​ലി ക​ഴി​ഞ്ഞി​ട്ടും ഫ​യ​ർ​സ്റ്റേ​ഷ​ന് സ്വ​ന്തം കെ​ട്ടി​ട​മാ​കു​ന്നി​ല്ല.

അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്തം ജീ​വ​ൻ ഏ​ത് സ​മ​യ​വും അ​പ​ക​ട​ത്തി​ലാ​കാ​മെ​ന്ന സ്ഥി​തി​യാ​ണ് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ത്. എ​ങ്കി​ലും അ​ത്യാ​ഹി​ത കോ​ളു​ക​ൾ വ​ന്നാ​ൽ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തും. ഒ​രു​പ​ക്ഷെ, വി​വ​രം ല​ഭി​ച്ചാ​ലു​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഓ​ടി​യെ​ത്തു​ന്ന വി​ഭാ​ഗം ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു വി​ഭാ​ഗം ത​ന്നെ​യാ​കും.

മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഉ​റ​പ്പു​ള്ള ഭാ​ഗ​ത്ത് ഇ​വ​ർ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.​ന​ല്ല കാ​റ്റും മ​ഴ​യും വ​ന്നാ​ൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​റി നി​ൽ​ക്കേ​ണ്ട ഗ​തി​ക്കേ​ടി​ലാ​ണ് ഫ​യ​ർ ജീ​വ​ന​ക്കാ​ർ.​ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് മാ​റി​യാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട​ക കെ​ട്ടി​ടം.

ഇ​തി​നാ​ൽ എ​മ​ർ​ജ​ൻ​സി കോ​ൾ വ​ന്നാ​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ പെ​ട്ടെ​ന്ന് കൊ​ണ്ടു് പോ​കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

​കെ എ​സ് ആ​ർ ടി ​സി കോ​ന്പൗ​ണ്ടി​ലേ​ക്ക് ഫ​യ​ർ​സ്റ്റേ​ഷ​ൻ മാ​റ്റി​യാ​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മാ​കും. അ​തി​ന് ഇ​നി​യും എ​ത്ര കാ​ലം കാ​ത്തി​രി​ക്ക​ണ​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.