കൃ​ഷി പാ​ഠ​ശാ​ല സ​മാ​പി​ച്ചു
Saturday, January 23, 2021 12:10 AM IST
ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​ന്‍റേയും മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ആ​ത്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ച്ചാ​ന്തോ​ട് വി​എ​ഫ്പി​സി​കെ ഹാ​ളി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന കൃ​ഷി പാ​ഠ​ശാ​ല സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ജെ.​ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ക്ലാ​സ്‌​സു​ക​ൾ​ക്ക് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രി​ജ, അ​ർ​ച്ച​നാ മു​ര​ളി, മൃ​ഗ ഡോ​ക്ട​ർ അ​പ​ർ​ണ, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ബാ​ലു, വി​എ​ഫ്പി​സി​കെ ജി​ല്ലാ മാ​നേ​ജ​ർ ഉ​മ, ക​ർ​ഷ​ക​ൻ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​ച്ച​ന്പാ​റ കൃ​ഷി ഓ​ഫീ​സ​ർ അ​ജി എ​സ് ആ​ന​ന്ദ് സ്വാ​ഗ​ത​വും ആ​ത്മ അ​സി. ടെ​ക്നോ​ള​ജി മാ​നേ​ജ​ർ സീ​മ ന​ന്ദി​യും പ​റ​ഞ്ഞു.

വോ​ളി​ബോ​ൾ
ടൂ​ർ​ണ്ണ​മെ​ന്‍റ്

മ​ണ്ണാ​ർ​ക്കാ​ട്: പൂ​ഞ്ചോ​ല യു​വ​ശ​ക്തി സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​രാ​വി​ലെ ഒ​ൻ​പ​തു മ​ണി മു​ത​ൽ വോളിബോൾ ടൂർണമെന്‍റ് പൂ​ഞ്ചോ​ല യു​വ​ശ​ക്തി കോ​ർ​ട്ടി​ൽ പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ത്തും.
പൂ​ഞ്ചോ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ലി​വി​ൻ ചു​ങ്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സ​ിഡ​ന്‍റ് സ​തി രാം​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീയ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ വോ​ളി​ബോ​ൾ മ​ത്സ​ര​വും സ​ബ് ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ത്തും.