ക​ണ​ക്ക​ന്പാ​ടം കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, January 23, 2021 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ ക​ണ​ക്ക​ന്പാ​ടം കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ന​ബ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കു​ളം ന​വീ​ക​ര​ണ പ​ദ്ധ​തി ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ളി​കോ​രി വ​സ​ങ്ങ​ൾ​കെ​ട്ടി കു​ളി​ക്ക​ട​വ് നി​ർ​മ്മി​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് 20 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.​വി​ജ​യി​ച്ചു​വ​ന്നാ​ൽ ക​ണ​ക്ക​ന്പാ​ടം കു​ളം ന​വീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മ​ണ് സ്ഥ​ലം വാ​ർ​ഡ് അം​ഗം കെ ​കെ ച​ന്ദ്ര​ൻ നി​റ​വേ​റ്റി​യ​ത്. ന​ട​ത്തി​പ്പി​നാ​യി വി ​സി ഉ​സ്മാ​ൻ ചെ​യ​ർ​മ​നും അ​ബ്ദു​ൾ ന​സ​ർ ക​ണ്‍​വീ​ന​റു​മാ​യു​ള്ള ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​കോ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ ​കെ ച​ന്ദ്ര​ൻ, എ​ച്ച്. ജാ​ഫ​ർ, റ​മീ​ജ തു​ട​ങ്ങി​യ​വ​രും വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.