ഡി​ജി​റ്റൈ​സേ​ഷ​ൻ 100 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ
Saturday, January 23, 2021 12:08 AM IST
പാലക്കാട്: ഗ​വ. മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡി​ജി​റ്റൈ​സേ​ഷ​ൻ എം​പ​വേ​ഡ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു നൂ​റു ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.
ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് കൈ​പ്പ​റ്റി 15 ദി​വ​സ​ത്തി​ന​കം എം​പ​വേ​ർ​ഡ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണം. സ്കൂ​ളി​ൽ മു​ൻ​പു​ണ്ടായി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​ന്വേ​ഷി​ച്ച് ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സിയാ​യ ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജീ​സ് ഗ്രൂ​പ്പ് നി​ർ​മി​ച്ച ഫ​ർ​ണി​ച്ച​റു​ക​ൾ കു​ട്ടി​ക​ൾ​ക്കു ദീ​ർ​ഘ​നേ​രം ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി മ​നോ​ജ്കു​മാ​ർ, അം​ഗം സി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബ​ഞ്ച് ഉ​ത്ത​ര​വാ​യി.
4800 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ. മോ​യ​ൻ സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​നും ഡി​ജി​റ്റൈ​സേ​ഷ​നു​മാ​യി 2013-14 ൽ ​സ​ർ​ക്കാ​ർ എ​ട്ടുകോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും നാ​ളി​തു​വ​രെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നും ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും ഐ​ടി സ്കൂ​ൾ ഡ​യ​റ​ക്ട​ർ പ്രോജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യി എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ്പി​നാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല. 2015-ൽ ​സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ പ​ദ്ധ​തി ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടിക്കാ​ട്ടി. എം​പ​വേ​ർ​ഡ് ക​മ്മി​റ്റി ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തു​മി​ല്ല.
പ​ദ്ധ​തി​യു​ടെ സി​വി​ൽ പ്ര​വൃ​ത്തി​ക​ളും ഇ​ല​ക്ട്രി​ക് പ്ര​വൃ​ത്തി​ക​ളും നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി ആ​യ ഹാ​ബി​റ്റാ​റ്റി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു കെ​ൽ​ട്രോ​ണി​നെ​യും ചു​മ​ത​ല ഏല്പിച്ചു.