ചുക്ക് സംസ്ക്കരണത്തിന് പേരെടുത്ത് കരിന്പാറ
Saturday, January 23, 2021 12:08 AM IST
നെന്മാറ : അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പാ​റ ചു​ക്ക് സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യി മാ​റി. പേ​രി​നെ അ​ന്വ​ർ​ത്ഥ​മാ​ക്കു​ന്ന രീ​തി​യി​ൽ കു​ന്നി​ൻ​ചെ​രു​വി​ലെ വി​ശാ​ല​മാ​യ ക​രി​ന്പാ​റ​യാ​ണ് പ​ച്ച ഇ​ഞ്ചി തൊ​ലി ചു​ര​ണ്ടി ഉ​ണ​ക്കി ചു​ക്കാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​യി​ലേ​റ്റ് ന​ല്ല ചൂ​ട് ല​ഭി​ക്കു​ന്ന പാ​റ​യി​ൽ ഉ​ണ​ങ്ങാ​ൻ ഇ​ടു​ന്ന ഇ​ഞ്ചി ഒ​രാ​ഴ്ച കൊ​ണ്ട് ത​ന്നെ ചു​ക്ക് ആ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ചു​ക്ക് ത​യ്യാ​റാ​ക്കു​ന്ന ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

അ​ഞ്ചു കി​ലോ പ​ച്ച ഇ​ഞ്ചി ഉ​ണ​ക്കി​യാ​ൽ ഒ​രു കി​ലോ ചു​ക്ക് ല​ഭി​ക്കു​മ​ത്രേ 60 കി​ലോ വ​രു​ന്ന ഒ​രു പ്ലാ​സ്റ്റി​ക് ചാ​ക്ക് ഇ​ഞ്ചി എ​ണ്‍​പ​തു രൂ​പ​യ്ക്കാ​ണ് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഇ​ഞ്ചി​യു​ടെ പു​റ​ന്തോ​ടും മു​ള​യും ചു​ര​ണ്ടി ന​ൽ​കു​ന്ന​ത്. അ​തി​രാ​വി​ലെ മു​ത​ൽ ഇ​ഞ്ചി ചു​രണ്ടാ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​ത്തു​ട​ങ്ങും. ഒ​രു ദി​വ​സം എ​ട്ടും ഒ​ൻ​പ​തും ചാ​ക്ക് ഇ​ഞ്ചി വ​രെ ചു​രണ്ടി കൊ​ടു​ക്കു​ന്ന​വ​ർ ഉ​ണ്ട്.

ഇ​ഞ്ചി വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ക​രി​ന്പാ​റ​യി​ൽ ചു​ക്ക് ത​യ്യാ​റാ​ക്ക​ൽ സ​ക്രി​യ​മാ​യി​രി​ക്കും.

ഇ​ഞ്ചി വി​ള​വെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ദൂ​ര​ത്തി​ന​നു​സ​രി​ച്ച് പ​ച്ച ഇ​ഞ്ചി കി​ലോ​യ്ക്ക് 30 മു​ത​ൽ 35 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് ചു​ക്ക് ആ​ക്കി മാ​റ്റാ​ൻ വ്യാ​പാ​രി​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടു വ​രു​ന്ന​ത്. തൊ​ലി ചു​ര​ണ്ടി​യ ഇ​ഞ്ചി ചു​ക്കാ​യി മാ​റാ​ൻ പാ​റ​യി​ലി​ട്ട് ഉ​ണ​ക്കി മ​ണ്ണും പൊ​ടി​പ​ട​ല​ങ്ങ​ളും നീ​ക്കി ക​ഴു​കി വൃ​ത്തി​യാ​ക്കി വീ​ണ്ടും ഉ​ണ​ക്കി ഗ​ന്ധ​ക പു​ക (സ​ൾ​ഫ​ർ ഫ്യൂ​മി​ങ്) കൊ​ള്ളി​ച്ച് സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​ത്.

ഇ​ഞ്ചി വി​ള​വെ​ടു​പ്പു തു​ട​ങ്ങി​യ​തോ​ടെ ചു​ക്കു വി​ല താ​ഴോ​ട്ട് വ​ന്നു തു​ട​ങ്ങി ചു​ക്ക് മീ​ഡി​യ​ത്തി​ന് 240 മു​ത​ൽ ബെ​സ്റ്റ് ചു​ക്കി​ന് 300 രൂ​പ വ​രെ കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​ണ്ടാ​യി​രു​ന്ന​ത് 210 രൂ​പ​യ്കും 260 രൂ​പ​യ്ക്കു​മി​ട​യി​ലാ​യി കു​റ​ഞ്ഞു. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചു​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ലെ കു​റ​വും വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ചു​ക്കി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള ഓ​ളി​യൊ റെ​സി​ന്‍റെ തോ​ത​നു​സ​രി​ച്ചാ​ണ് കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ചു​ക്കി​ന്‍റെ വി​ല നി​ർ​ണ്ണ​യി​ക്കു​ന്ന​ത്.

ചു​ക്കി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജ​ലാം​ശം, ഓ​ളി​യൊ റെ​സി​ന്‍റെ അ​ള​വ് നി​റം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ബെ​സ്റ്റ്, മീ​ഡി​യം എ​ന്നീ ഗ്രേ​ഡു​ക​ളാ​ക്കി​യാ​ണ് ചു​ക്ക് വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്. കു​മ്മാ​യ ലാ​യ​നി​ക​ൾ മു​ക്കി​യെ​ടു​ത്ത് വെ​ളു​പ്പി​ച്ച വെ​ള്ള​ചു​ക്ക് ഗ​ൾ​ഫ് വി​പ​ണി​യി​ലേ​ക്കും ബ്രൗ​ണ്‍ ചു​ക്ക് യൂ​റോ​പ്പ് അ​മേ​രി​ക്ക വി​പ​ണി​ക​ളി​ലേ​ക്കു​മാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. കൊ​ച്ചി, പെ​രു​ന്പാ​വൂ​ർ, കോ​ത​മം​ഗ​ലം, മൂവാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ചു​ക്ക് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ