24 ചാ​ക്ക് ഗു​ഡ്ക പി​ടി​കൂ​ടി
Friday, January 22, 2021 12:13 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം ലോ​റി​പ്പേ​ട്ട​യി​ൽ നി​ന്നും 24 ചാ​ക്ക് ഗു​ഡ്ക പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ബ്ബാ​സ്, ജെ​യ്നു​ള്ള അ​ബു​ദീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ഗു​ഡ് ക ​ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​ക്ക​ടം ലോ​റി​പ്പേ​ട്ട​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​സി.​ക​മ്മീ​ഷ​ണ​ർ സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ലോ​റി പ്പേ​ട്ട​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി​നി ഡോ​റി​ൽ നി​ന്നും 24 ചാ​ക്കു​ക​ളി​ലാ​യി ഒ​രു ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ബാ​സി​നെ​യും, ജെ​യ്നു​ല്ല​യെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ട​ക​ൾ​ക്ക് സീ​ൽ​വ​ച്ചു

കോ​യ​ന്പ​ത്തൂ​ർ: വാ​ട​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​നു സ്വ​ന്ത​മാ​യു​ള്ള 13 ക​ട​ക​ൾ​ക്ക് അ​ധി​കൃ​ത​ർ സീ​ൽ വെ​ച്ചു. മ​രു​ത മ​ല, ടി.​ബി.​റോ​ഡ്,കൃ​ഷ്ണ​സ്വാ​മി റോ​ഡ്, ആ​രോ​ഗ്യ​സ്വാ​മി​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യ​ക്ക​ട, ഫ്രൂ​ട്ട് സ്റ്റാ​ൾ തു​ട​ങ്ങി 13 ഓ​ളം ക​ട​ക​ൾ​ക്കാ​ണ് സീ​ൽ വെ​ച്ച​ത്.​
കൊ​റോ​ണ​ക്കാ​ലം തു​ട​ങ്ങി ഇ​തു​വ​രെ​യും വാ​ട​ക ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സീ​ൽ വെ​ക്കു​ക​യാ​യി​രു​ന്നു.