സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിച്ച് ഷെറീഫ്
Friday, January 22, 2021 12:12 AM IST
ചി​റ്റൂ​ർ: ഉ​പ​രി​പ​ഠ​ന​ത്തി​ന് വ​രു​മാ​ന​ത്തി​ന് വേ​ണ്ടി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച ഷെ​റീഫ് സ​മ്മി​ശ്ര കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ചു. ഈ വിജയമാണ് കോളജ് വിദ്യാർഥികളിലെ മികച്ച കർഷകപ്രതിഭ അവാർഡിന് ഷെറീഫിനെ അർഹനാക്കിയത്. അ​ത്തി​ക്കോ​ട് പ​ന​യൂ​ർ, വ​ട​ക​ര​ക്ക​ളം ,ഷം​സു​ദീ​ന്‍റെ മ​ക​നാണ് 22 കാ​ര​നാ​യ ഷെ​റീ​ഫ്.

ഈ ​യു​വ​ക​ർ​ഷ​ക​ൻ മൂ​ന്നു വ​ർ​ഷം മു​ൻ​പ് ബി.​എ. ബി​രു​ദ പ​ഠ​നം തു​ട​ങ്ങി. പി​താ​വി​നു സാ​ന്പ​ത്തി​ക ബുദ്ധിമു​ട്ട് ഉ​ണ്ടാ​കാ​തെ പഠനം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഷെ​റീ​ഫിന്‍റെ അ​ഭി​ലാ​ഷം. ആ​ദ്യ വ​ർ​ഷം പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥത​യി​ലു​ള്ള പ​റ​ന്പി​ൽ അ​ന്പ​ത് സെ​ന്‍റ് സ്ഥലത്ത് പ​ട​വ​ലം കൃ​ഷി തു​ട​ങ്ങി. പി​ന്നീ​ട് വ​ഴു​തി​ന ,പ​യ​ർ, വാ​ഴ, നെ​ൽ​കൃ​ഷി​യി​ലേ​ക്കും കാ​ർ​ഷി​ക വൃ​ത്തി വ്യാ​പി​പ്പിച്ചു.​ നൂ​റു വാ​ഴ​തൈ​ക​ൾ പി​ടി​പ്പി​ച്ചെ​ങ്കി​ലും പ​ന്നി കൂ​ട്ടം ഇ​വ ​ന​ശി​പ്പി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​ വീ​ടു​ക​ളി​ൽ കി​റ്റു​ക​ളാ​യും പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ​ക്കും വി​ൽ​പ്പ​ന​ട​ത്തി​യ​ത് അ​ദ്ധ്വാ​ന​ത്തി​നു ആ​നു​പാ​തി​ക​മാ​യി വ​രു​മാ​നം ല​ഭി​ച്ചു തു​ട​ങ്ങി.​

ഇ​പ്പോ​ൾ ആ​റു ആ​ടു​ക​ളും 25 നാ​ട​ൻ കോ​ഴി​ക​ളും ഷെ​റീ​ഫ് വ​ള​ർ​ത്തു​ന്നു​ണ്ട്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ജോ​ലി​ക്കു കാ​ത്തു നി​ൽ​ക്കാതെ ​സ​മ്മി​ശ്ര കൃ​ഷി പ​രി​പോ​ഷി​ക്കാ​ൻ തി​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.​ ഇ​തി​നാ​യി സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടു്. സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​ൻ പോ​ലും കൂ​ട്ടാ​ക്കാ​തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി വി​ദേ​ശ​ത്ത് ജോ​ലി തേ​ടി പോ​വു​ന്ന ക​ർ​ഷ​ക സ​ന്ത​തി​ക​ളി​ൽ നി​ന്നും വേ​റി​ട്ട ആ​ശ​യ​ത്തി​ൽ മ​ണ്ണി​ൽ വി​ത്തി​റ​ക്കി പൊ​ന്നു​വി​ള​യി​ച്ച് യു​വാ​ക്ക​ൾ​ക്ക് മാ​തൃക​യാ​യി​രി​ക്കു​ക​യാ​ണ് പ​ന​യൂ​ർ ഷെ​രീ​ഫ്.