ജി​ല്ല​യി​ലെ കു​ട്ടി ശാ​സ്ത്ര​ജ്ഞ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, January 22, 2021 12:12 AM IST
പാ​ല​ക്കാ​ട്: ഇ​രു​പ​ത്തെ​ട്ടാ​മ​ത് ദേ​ശീ​യ ബാ​ല ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ദ്ധ​തി അ​വ​ത​ര​ണ​ത്തി​ൽ നി​ന്നും പ​തി​നാ​ലു കു​ട്ടി ശാ​സ്ത്ര​ജ്ഞ​മാ​രെ സം​സ്ഥാ​ന​ത​ല അ​വ​ത​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
കോ​വി​ഡി​നി​ട​യി​ൽ നി​ന്നും കു​ഞ്ഞു​ശാ​സ്ത്ര​കാ​രന്മാർ ഉ​ണ്ടാ​യ​ത് നാ​ടി​ന​ഭി​മാ​ന​മാ​ണെ​ന്ന് കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ പി. ​കൃ​ഷ്ണ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ് .ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​നാ​രാ​യ​ണ​ൻ, കൌ​ണ്‍​സി​ൽ ജി​ല്ലാ ഒ​ബ്സെ​ർ​വേ​ർ ഡോ. ​എ.​വി. ര​ഘു, അ​ക്കാ​ദ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി ത​ര​ക​ൻ, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ മാ​രാ​യ അ​ജേ​ഷ് കോ​ട്ട​യി, എ. ​സി. അ​ജി​ത്, വി​ധി ക​ർ​ത്താ​ക്ക​ളാ​യ ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ജോ​സ് ഡാ​നി​യേ​ൽ, ഹ​രി​ഹ​ര​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജി​ല്ലാ ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​പ്പ​ത്തി ര​ണ്ടു പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് ഏ​ഴെ​ണ്ണ​മാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.