ക​രി​ന്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, January 22, 2021 12:12 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ (ഒ​ന്ന്) വി​ല്ലേ​ജി​ലെ കൊ​ടു​ന്നോ​ട് പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ നി​കു​തി വാ​ങ്ങി കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
വാ​ർ​ഡ് അം​ഗം ഫ​സീ​ല നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം.​ഏ​രി​യ ക​മ്മി​റ്റി അം​ഗം എം.​മോ​ഹ​ന​ൻ,എം.​ച​ന്ദ്ര​മോ​ഹ​ന​ൻ, കെ.​നാ​രാ​യ​ണ​ൻ,മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്,കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ഷൗ​ക്ക​ത്ത​ലി സ്വാ​ഗ​ത​വും ടി.​ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​ഒ​രു മാ​സ​ത്തി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.​ഉ​റ​പ്പു​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധ​വു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.