കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ൽ ന​വീ​ക​ര​ണം തു​ട​ങ്ങി
Friday, January 22, 2021 12:12 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു ക​നാ​ലി​ന്‍റെ അ​രി​ക് ഭി​ത്തി​ക​ൾ ത​ക​ർ​ന്ന തി​രു​വാ​ഴി​യോ​ട് തി​രു​നാ​രാ​യ​ണ​പു​രം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു.​
ക​നാ​ലി​ന്‍റെ ചോ​ർ​ച്ച​യു​ള്ള പ്ര​ദേ​ശ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ആ​ദ്യ​ഘ​ട്ടം തു​റ​ന്ന​പ്പോ​ൾ ക​നാ​ലി​ൽ നി​ന്നും വ​ൻ തോ​തി​ൽ വെ​ള്ളം പാ​ഴാ​യി​രു​ന്നു. ര​ണ്ടാം ഘ​ട്ടം വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​ന് മു​ന്പ് ചോ​ർ​ച്ച ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.​
ഇ​ട​തു ക​നാ​ലി​ന്‍റെ തി​രു​വാ​ഴി​യോ​ട് തി​രു​നാ​രാ​യ​ണ​പു​രം ഭാ​ഗ​ത്ത് 100 ഭാ​ഗ​മാ​ണ് ക​ല്ല് വി​രി​ച്ച് കോ​ണ്ക്രീ​റ്റ് ന​ട​ത്തു​ന്ന​ത്.
വെ​ള്ള​ത്തി​ന്‍റെ ചോ​ർ​ച്ച കാ​ര​ണം പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ കൃ​ഷി ചെ​യ്യാ​നാ​കാ​തെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.​തി​രു​നാ​രാ​യ​ണ​പു​രം മ​ണ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ന​ടു​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് ക​നാ​ലി​ലെ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​ത്.​
ക​നാ​ലി​ന്‍റെ അ​രി​ക് ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞാ​ലു​ട​ൻ ര​ണ്ടാം​ഘ​ട്ടം വെ​ള്ളം തു​റ​ന്നു വി​ടും.​
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും നേ​ര​ത്തെ ക​നാ​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്നു.