ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ തെ​ര​ഞ്ഞ​ടു​പ്പ് നാ​ളെ
Friday, January 22, 2021 12:12 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലേ​ക്കു​ള്ള സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ തെ​ര​ഞ്ഞ​ടു​പ്പ് നാ​ളെ ന​ട​ക്കും. ആ​കെ​യു​ള്ള ആ​റ് സ്ഥി​രം സ​മി​തി​ക​ളി​ൽ മൂ​ന്നെ​ണ്ണം സി​പി​എ​മ്മും ര​ണ്ടെ​ണ്ണം യു​ഡി​എ​ഫും നേ​ടു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​യ​തി​നാ​ൽ ഇ​തും സി​പി​എ​മ്മി​നൊ​പ്പ​മാ​ണ്. അ​ഞ്ച് സ്ഥി​രം സ​മി​തി​ക​ളു​ടെ​യും അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ക.
വി​ക​സ​ന​കാ​ര്യം, പൊ​തു​മ​രാ​മ​ത്ത്, ക്ഷേ​മ​കാ​ര്യം എ​ന്നീ സു​പ്ര​ധാ​ന സ്ഥി​രം ക​മ്മ​റ്റി​ക​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന് ത​ന്നെ ല​ഭി​ക്കും. മൂ​ന്ന് സ്ഥി​രം സ​മി​തി​യി​ലും ആ​റി​ൽ നാ​ലു​പേ​രും സി​പി​എ​മ്മി​നൊ​പ്പ​മാ​ണ്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​കം എ​ന്നി​വ​യാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ക. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യി​ലെ ആ​റു​പേ​രി​ൽ നാ​ല്പേ​രും യു​ഡി​എ​ഫ് സ്വ​ത​ന്ത്ര മു​ന്ന​ണി അം​ഗ​ങ്ങ​ളാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലെ അ​ഞ്ചു പേ​രി​ൽ മൂ​ന്ന് പേ​രും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ്. ധ​ന​കാ​ര്യ​ത്തി​ൽ ആ​റു​പേ​രി​ൽ അ​ഞ്ചു പേ​രും ബി​ജെ​പി അം​ഗ​ങ്ങ​ൾ ആ​ണെ​ങ്കി​ലും ഈ ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ഗ​ര​സ​ഭ​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ണ്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ സ​മി​തി​ക​ളി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ കൂ​ടു​ത​ൽ വ​ന്ന​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
സ്ഥി​രം സ​മി​തി​ക​ളി​ൽ ആ​കെ ഏ​ഴ് പേ​രു​ടെ ഒ​ഴി​വ് വ​രി​ക​യും മ​ത്സ​രി​ക്കാ​ൻ ആ​രും ത​യ്യാ​റാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​ര​ണാ​ധി​കാ​രി മേ​ൽ​പ്പ​റ​ഞ്ഞ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ മാ​റ്റി​നി​ർ​ത്താ​ൻ സി​പി​എം-​യു​ഡി​എ​ഫ് ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​യ​താ​യി ബി​ജെ​പി ആ​രോ​പി​ക്കു​ന്നു​ണ്ട്. സ്വ​ത​ന്ത്ര മു​ന്ന​ണി മ​ത്സ​രി​ച്ച സീ​റ്റി​ൽ വ​നി​താ പ്ര​തി​നി​ധി ഉ​ണ്ടാ​യി​ട്ടും സി​പി​എം മ​ത്സ​രി​ക്കാ​തെ മാ​റി​നി​ന്ന​ത് ജ​നാ​ധി​പ​ത്യ ര​ഹി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
സ്ഥിരം സമിതി അധ്യക്ഷൻമാർ
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ താ​ഴെ​പ്പ​റ​യു​ന്ന​വ​ർ സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ൻമാ​രാ​കും. ക്ഷേ​മ​കാ​ര്യം: കെ.​അ​ബ്ദു​ൾ നാ​സ​ർ, വി​ക​സ​നം: സു​നീ​റ മു​ജീ​ബ്, പൊ​തു​മ​രാ​മ​ത്ത്: ടി. ​ല​ത, ആ​രോ​ഗ്യം: രൂ​പ ഉ​ണ്ണി. വി​ദ്യ​ഭ്യാ​സം: പി.​മാ​യ.