റെ​യി​ൽ​വേ​ക്ക് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ന​ൽ​കേ​ണ്ട​ത് 2.59 ല​ക്ഷം രൂ​പ
Thursday, January 21, 2021 12:13 AM IST
ഒറ്റപ്പാലം: പ​ണം അ​ട​ക്കാ​ത്ത പ​ക്ഷം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വ് പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്ക് മു​ന്പി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.
ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​നാ​ണ് ന​ഗ​ര​സ​ഭ​യോ​ട് റെ​യി​ൽ​വേ പ​ണ​മ​ട​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്. പാ​ത അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന മു​ന്ന​റി​യി​പ്പും റെ​യി​ൽ​വേ ന​ൽ​കി ക​ഴി​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​രെ​ത്തേ​ണ്ട റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ​ട് ലൈ​സ​ൻ​സ് ഫീ​സ് ആ​യാ​ണ് റെ​യി​ൽ​വേ 2.59 ല​ക്ഷം രൂ​പ അ​ട​യ്ക്കാ​ൻ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ റെ​യി​ൽ​വേ മെ​റ്റ​ൽ യാ​ർ​ഡി​ലേ​ക്കു​ള്ള ഗേ​റ്റ് മു​ത​ലു​ള്ള റോ​ഡി​ൻ​റെ ഭാ​ഗ​മു​ള്ള​ത് റെ​യി​ൽ​വേ​യു​ടെ സ്വ​ന്തം ഭൂ​മി​യി​ലാ​ണ്.​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ​ല്ലാം എ​ത്തു​ന്ന​ത് ഈ ​വ​ഴി​യാ​ണ്. സു​ന്ദ​ര​യ്യ​ർ റോ​ഡ്. തെ​ന്ന​ടി ബ​സാ​ർ. ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഇ​ത് പൊ​തു വ​ഴി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഈ​റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കാ​ല​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ വാ​ട​ക ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​മു​ണ്ട്.
2019 -20 വ​ർ​ഷ​ത്തെ ലൈ​സ​ൻ​സ് ഫീ​സ് ആ​യ 2. 59 ല​ക്ഷം രൂ​പ അ​ട​യ്ക്കാ​നാ​ണ് റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​ടെ അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം ഇ​ത്ര​യും തു​ക അ​ട​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം ന​ഗ​ര​സ​ഭ​യ​ക്കു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ വാ​ട​ക ആ​വ​ശ്യ​പ്പെ​ട്ട റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ മു​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം ​പി മു​ഖേ​ന വാ​ട​ക ഒ​ഴി​വാ​ക്കി ത​ര​ണ​മെ ന്ന ​ആ​വ​ശ്യം റെ​യി​ൽ​വേ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് റെ​യി​ൽ​വേ നി​ൽ​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും റെ​യി​ൽ​വേ വാ​ട​ക വ​സൂ​ലാ​ക്കി​യാ​യി​രു​ന്നു​വെ​ന്ന കാ​ര്യം റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
കീ​ഴ് വഴ​ക്കം ലം​ഘി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടാ​ണ് റെ​യി​ൽ​വേ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​ന​വു​മാ​യി റ​യി​ൽ​വേ മു​ന്നോ​ട്ടു പോ​കു​ന്ന പ​ക്ഷം എ​ന്തു ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് നി​ശ്ച​യ​മി​ല്ല. ജ​ന​ങ്ങ​ളു​ടെ​യും തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ​യും യാ​ത്ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ത​ര​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ല​ന്ന പ്ര​തീ​ക്ഷ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു​ള്ള​ത്.
പു​തു​താ​യി ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​മേ​റ്റ ഭ​ര​ണ​സ​മി​തി മേ​ൽ​പ്പ​റ​ഞ്ഞ റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. എം​പി മു​ഖേ​ന റെ​യി​ൽ​വേ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വാ​ട​ക ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ ന്ന ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം.