ദേ​ശീ​യ പാ​ത നി​ർ​മ്മാ​ണം: ക​രി​ന്പ​യി​ൽ പൊ​ടി​പൂ​രം
Thursday, January 21, 2021 12:11 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മ്മാ​ണ പ്രാ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് പൊ​ടി ശ​ല്യ​വും വാ​ഹ​നാ​പ​ക​ട​വും കൂ​ടു​ന്ന​താ​യി പ​രാ​തി. ക​ല്ല​ടി​ക്കോ​ട് കാ​ട്ടു​ശ്ശേ​രി അ​യ്യ​പ്പ​ൻ​കാ​വു​മു​ത​ൽ ക​നാ​ൽ​പ്പാ​ലം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് പൊ​ടി ശ​ല്യം. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് താ​ഴ്ത്തി മെ​റ്റ​ലി​ട്ട് പ​ണി ന​ട​ത്തി​യെ​ങ്കി​ലും വ​ള​വു​ക​ൾ നി​യ​ർ​ത്താ​നോ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല. പ​ള്ളി​പ്പ​ടി ക​വ​ല​യി​ൽ വ​ള​വി​നോ​ടു ചേ​ർ​ന്ന് ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ണ്‍​കൂ​ന അ​പ​ക​ട​ങ്ങ​ൾ​ക്കി​ടാ​ക്കു​ന്ന​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്ക് ഈ ​മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞെ​ങ്കി​ലും ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ത​ച്ച​ന്പാ​റ സ്വ​ദേ​ശി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ടി​ബി​യി​ലെ ക​ലുങ്ക്് നി​ർ​മ്മാ​ണം​വും വ​ശ​ങ്ങ​ളു​ടെ നി​ർ​മ്മാ​ണ​വും മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഈ​ടു​ക​ളി​ൽ മ​ഴവെള്ളം ക​യ​റു​ന്ന​തും പ​തി​വാ​ണ്. അ​ഴു​ക്കു ചാ​ലു​ക​ൾ നി​ർ​മ്മി​ക്കു​ക​യും മ​ണ്‍​തി​ട്ട​ക​ൾ ഇ​ടി​ച്ചു നി​ക​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.