പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ണ​ൽ​വൃ​ക്ഷ​ങ്ങ​ൾ നട്ടുപിടിപ്പിക്കണമെന്ന് ആവശ്യം
Thursday, January 21, 2021 12:11 AM IST
ചി​റ്റൂ​ർ: അ​ത്തി​ക്കോ​ട്-പാ​ല​ത്തു​ള്ളി പാ​ത​യി​ൽ റോ​ഡി​നി​രു​വ​ശ​ത്തും വ​ള​ർ​ന്നു പ​ന്ത​ലി​ച്ച ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്ക് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​വു​ന്നു. നി​ല​വി​ൽ പ​റ​ന്പി​ക്കു​ളം , നെ​ല്ലി​യാ​ന്പ​തി വ​ന​പാ​ത​ക​ളി​ൽ മാ​ത്ര​മാ​ണ് തു​ട​ർ ത​ണ​ൽ മ​ര​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. വേ​ന​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​തു​വ​ഴി​യാ​ത്ര സു​ഖ​ക​ര​മാ​വു​ന്നു​ണ്ട്. ഏ​ക​ദേ​ശം നാ​ൽ​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് താ​ലു​ക്കി​ലെ പാ​ത​ക​ൾ​ക്കാ​രു വ​ശ​ത്തും ത​ണ​ൽ മ​ര​ങ്ങ​ൾ കാ​ടു​ത​ലാ​യി നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഇ​തു വാ​ഹ​ന​യാ​ത്ര​ക്കു പു​റ​മെ കാ​ൽ​ന​ട
യാ​ത്ര​ക്കാ​ർ​ക്ക് വേ​ന​ൽ അ​റി​യാ​തെ സ​ഞ്ച​രി​ക്കാ​മാ​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ അ​ത​തു പ​രി​ധി​ക​ളി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ൾ വീ​തി കൂ​ട്ടി ന​വീ​ക​രി​ച്ച​ത് ത​ണ​ൽ മ​ര​ങ്ങ​ൾ​ക്ക് കൂ​ട്ട​ക്കു​രു​തി​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി വ​നം വ​കു​പ്പ് പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ച്ച് ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു തു​ട​ർ​പ​രി​ച​ര​ണ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​ള​രെ കു​റ​ച്ചാ​ണ് വൃ​ക്ഷ​ങ്ങ​ളാ​യി വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ വി​ശ്ര​മ​ത്തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് മ​ര​ത്ത​ണ​ലു​ക​ളാ​ണ്. ഇ​പ്പോ​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ലം വ​ർ​ഷ കാ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് ത​ണ​ൽ മ​ര​ങ്ങ​ൾ ന​ശി​ച്ചു വ​രി​ക​യാ​ണ്. വ​നം വ​കു​പ്പ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ക്ഷ​തൈ​ക​ൾ
ന​ട്ടു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.