ചീ​ട്ടു​ക​ളി: നാ​ലു​പേ​ർ പി​ടി​യി​ൽ
Wednesday, January 20, 2021 12:21 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ പൊ​തു​സ്ഥ​ല​ത്തു പ​ണം വെ​ച്ചു ചീട്ടു​ക​ളി ന​ട​ത്തി​യ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ (52), ര​മേ​ശ് (52) ,ശേ​ഖ​ർ (45), ഹ​രി​കൃ​ഷ്ണ (56) എ​ന്നി​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ പ​ക​ൽ 2.30 നാ​യി​യി​രു​ന്നു സം​ഭ​വം. ചൂ​തു​ക​ളി​സ്ഥ​ല​ത്തും 6200 രൂ​പ​യും ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ കേ​സ്‌​സെ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.
എ​സ്ഐ അ​ൻ​ഷാ​ദ്, എ​സ്‌​സി​പി​ഒ വി​നോ​ദ് സി​പി​ഒ ഗു​രു​വാ​യൂ​ര​പ്പ​ൻ, പ്ര​മോ​ദ്, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ ജീ​വ​ന​ക്കാ​ർ.

പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ര​ണ്ടു
പേ​ർ​ക്ക് പ​രി​ക്ക്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം തി​രു​വി​ഴാം​കു​ന്നി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വി​ഴാം കു​ന്ന് തോ​ണൂ​രാ​ൻ വീ​ട്ടി​ൽ റി​യാ​സു​ദ്ദീ​ൻ (36), നാ​ട്ടു​ക​ൽ സ്വ​ദേ​ശി അ​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ടോ​പ്പാ​ടം തി​രു​വി​ഴാം​കു​ന്ന് റോ​ഡി​ൽ മ​ലേ​റി​യം തോ​ടി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ്പ് വാ​ൻ. തി​രു​വി​ഴാം​കു​ന്ന് ഭാ​ഗ​ത്ത് നി​ന്നും കോ​ട്ടോ​പ്പാ​ടം ഭാ​ഗ​ത്തേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ പാ​ത​യോ​ര​ത്തെ ചാ​ലി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.
റി​യാ​സു​ദ്ദി​ന് ഇ​ട​ത് കൈ​ക്ക് പൊ​ട്ട​ലു​ണ്ട്. അ​ഖി​ലി​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രും മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.