ദു​രി​ത​മാ​യി വീ​ടു​ക​ൾ​ക്ക് മു​ന്നി​ലെ മാലിന്യകൂ​ന്പാ​രം
Wednesday, January 20, 2021 12:18 AM IST
മു​ത​ല​മ​ട: ന​ണ്ട​ൻ​കി​ഴാ​യ പോ​ത്ത​ൻ​പാ​ടം പാ​ത​യ്ക്കി​രു​വ​ശ​ത്തും കു​മി​ഞ്ഞു കി​ട​ക്കു​ന്ന പ​ച്ച​ക്ക​റി മ​റ്റും കോ​ഴി​യി​റ​ച്ചി മാ​ലി​ന്യം ഇ​തു​വ​ഴി യാ​ത്ര അ​തീ​വ ദൂ​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ വാ​ഹ​ന​സ​ഞ്ചാ​രി​ളും മാ​ലി​ന്യ ദു​ർ​ഗ​ന്ധ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ്. പ​തി​വാ​യി വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ക​രു​തി വെ​യ്ക്കാ​റു​ണ്ട്. കാ​റ്റു വീ​ശു​ന്പോ​ൾ വീ​ടു​ക​ളി​ലേ​ക്കും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു പോ​ലും ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
മി​ക്ക ഭാ​ഗ​ത്തെ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡു​ക​ളും വ​ഴി​പാ​ടാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം നി​രോ​ധ​ന അ​റി​യി​പ്പു​ക​ൾ​ക്കു താ​ഴെ​യും മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കാ​റു​മി​ല്ല.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന വ​ഴി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മാ​ലി​ന്യ കൂ​ന്പാ​രം നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​ത് പൊ​തു​ജ​ന രോ​ഷം വ​ർ​ധി​ക്കാ​നി​ട​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പു സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​ച​ര​ണ സ​മ​യ​ത്ത് വീ​ടു​ക​ളി​ലെ​ത്തി​യ​വ​രോ​ട് മാ​ലി​ന്യ​നീ​ക്കം ചെ​യ്യു​ന്ന​തി​നു മു​ൻ​തൂ​ക്കം കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് വോ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഡെ​ങ്കി ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച പ​നി മു​ത​ല​മ​ട​യി​ൽ ബാ​ധി​ച്ചി​രു​ന്നു. അ​ഞ്ച് പേ​ർ പ​നി​ബാ​ധി​ച്ചു മ​ര​ണം വ​രെ സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നി​ട്ടും പൊ​തു​ജ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​വു​ന്ന കൊ​തു​കു​വ​ള​ർ​ച്ച​യ്ക്കു മാ​ലി​ന്യം നീ​ക്കം ഫ​ല​പ്ര​ഥ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​ത് പൊ​തു​ജ​ന പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.