കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ തീ​പി​ടു​ത്തം
Tuesday, January 19, 2021 12:20 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ തീ​പി​ടു​ത്തം. അ​ടി കാ​ടും പു​ല്ലും ക​ത്തി​ന​ശി​ച്ചു. ഇന്നലെ രാ​വി​ലെ പതിനൊന്നോടെ​യാ​ണ് സം​ഭ​വം . കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ പി​ച്ച​ള​മു​ണ്ട ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തെ അ​ടി​ക്കാ​ടു​ക​ളും പു​ല്ലു​ക​ളും ആ​ണ് ക​ത്തി​ന​ശി​ച്ച​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. ഡാ​മി​ന്‍റെ വ​ശ​ങ്ങ​ൾ മോ​ടി കൂ​ട്ടാ​ൻ പു​ല്ല് പ​തി​ച്ചി​രു​ന്നു. ഈ ​പു​ല്ല് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ലക്ഷക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ജ​ല​വ​കു​പ്പിന് ഉ​ണ്ടാ​യ​ത.്

പി​സി​എം ടീ​ച്ചേ​ഴ്സ് അ​വാ​ർ​ഡ്

പാ​ല​ക്കാ​ട്: ഇ​ന്ത്യ​യി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ദേ​ശീയ ത​ല​ത്തി​ൽ ന​ട​ത്തി​യ പി​സി​എം ഓ​ണ്‍​ലൈൻ ടീ​ച്ചിം​ഗ് അ​വാ​ർ​ഡിന് പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഷീ​ജ കു​ര്യാ​ക്കോ​സ് (കാ​റ്റ​ഗ​റി 1 വി​ഭാ​ഗ​ത്തി​ൽ) അ​ർ​ഹ​യാ​യി. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശില്പ​വും അ​ങ്ങു​ന്ന​താ​ണ് ​അ​വാ​ർ​ഡ്.
ഇ​ന്ത്യ​യി​ലെ 10 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 392 സ്കൂ​ളു​ക​ളി​ൽ നി​ന്ന് 2000ത്തി​ൽ പ​രം അ​പേ​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 12 വ​ർ​ഷ​ത്തോ​ള​മാ​യി ഷീ​ജ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രു​ന്നു. ഭ​ർ​ത്താ​വ്: ഷാ​ജി ജോ​സ​ഫ് (ഫ്രീ​ല​ാൻ​സ് ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ). മ​ക്ക​ൾ : ജൂ​ഗ​ൽ ഷാ​ജി, ജി​യ മ​രി​യ ഷാ​ജി.