ക​തി​ര​ണി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ വ​രിശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Monday, January 18, 2021 12:46 AM IST
നെന്മാ​റ: ര​ണ്ടാം വി​ള കൊ​യ്തെ​ടു​ക്കാ​നാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​രി ശ​ല്യം കൂ​ടി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ക​ള​പ​റി​ച്ചു മാ​റ്റി​യും വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും ന​ല്ലൊ​രു തു​ക ചി​ല​വാ​ക്കി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​ർ വെ​ട്ടി​ലാ​യി.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടു ത​വ​ണ ക​ള​നാ​ശി​നി ത​ളി​ച്ചെ​ങ്കി​ലും ക​ള​പെ​രു​കി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട് പ​റി​ച്ചു മാ​റ്റേ​ണ്ട സ്ഥി​തി​യി​ലാ​യി​രു​ന്നു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​ക്കു മു​ന്പാ​യി സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി ആ​യ​തോ​ടെ ക​ള ശ​ല്യം കൂ​ടി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ലും ക​ള​യും വ​രി ശ​ല്യ​വും കൂ​ടി വ​രു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ നി​ര​ന്നു നി​ന്നു വ​രി പ​റി​ച്ചു നീ​ക്കം ചെ​യ്യു​ന്ന കാ​ഴ്ച​പ​തി​വാ​ണ്. ഏ​റി​യ പ​ങ്കും ക​ർ​ഷ​ക​ർ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ഞാ​റ്റ​ടി ത​യ്യാ​ക്കി ന​ടീ​ൽ പ​ണി​ക്ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. വ​രി ശ​ല്യം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

കൊ​യ്ത്തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളി​ൽ നി​ന്നും വി​ത്ത് വീ​ണാ​ണ് വ​രി ശ​ല്യം​കൂ​ടി​യ​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഈ ​സീ​സ​ണി​ൽ പ​തി​വി​ൽ കൂ​ടു​ത​ലാ​യി വ​രി ശ​ല്യം കൂ​ടി​യ​താ​യും പ​റി​ച്ചു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വി​ള​വെ​ടു​പ്പി​നു ഇ​തി​ന്‍റെ വി​ത്ത് വീ​ണ് വ​രി ശ​ല്യം കൂ​ടു​മ​ത്രെ.

പ​റി​ച്ചു മാ​റ്റാ​ൻ കൂ​ലി​യി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ചി​ല​വു വ​രു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യാ​യി. ചാ​ഴി ശ​ല്യ​വും കൂ​ടി വ​രു​ന്ന​തി​നാ​ൽ മ​രു​ന്ന് സ്പ്രേ ​ചെ​യ്ത് കൃ​ഷി​യെ സം​ര​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.