അ​പ​ക​ട ഭീ​ഷ​ണി​യാ​യി വ​ൻ മ​ര​ങ്ങ​ൾ
Monday, January 18, 2021 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​ന്പാ​ടം തോ​ണി​പ്പാ​ട​ത്ത് വീ​ടു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ക്ഷ​ണി​യാ​യി വ​ൻ​മ​ര​ങ്ങ​ൾ. ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ൾ​ക്ക​ടു​ത്തെ പു​റം​പോ​ക്ക് പ്ര​ദേ​ശ​ത്ത് നി​ൽ​ക്കു​ന്ന മാ​വ്, പു​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് ഭീ​ക്ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്.
വ​ള​ർ​ച്ച മു​ര​ടി​ച്ച് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ വ​ലി​യ കൊ​ന്പു​ക​ൾ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​റ്റ​ടി​ച്ചാ​ൽ കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ഴു​മെ​ന്ന് അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഇ​തു മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇ​വി​ടു​ത്തെ വീ​ട്ടു​ക്കാ​ർ​ക്ക്.
നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള​താ​ണ് മ​ര​ങ്ങ​ളെ​ല്ലാം. പ്രാ​യാ​ധി​ക്യ​ത്താ​ലാ​ണ് കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ഴു​ന്ന​ത്. മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി പു​തി​യ വൃ​ക്ഷ​തൈ​ക​ൾ വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന് പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.