മ​രക്കുറ്റി​കളും ചി​ര​ട്ട​ത്തുണ്ടു​ക​ളും ഇവിടെ കലയുടെ വിസ്മയക്കാഴ്ച്ച!
Monday, January 18, 2021 12:46 AM IST
ഫ്രാൻസിസ് തയ്യൂർ

മം​ഗ​ലം​ഡാം: ക​ലാ​വൈ​ഭ​വ​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക് പം​ന​ങ്ങ​ളോ പൈ​തൃ​ക​മാ​യ സി​ദ്ധി​ക​ളോ പൊ​ൻ​ക​ണ്ടം ആ​റാ​ക്ക​ൽ റോ​യി​ക്കി​ല്ല.

എ​ന്നാ​ൽ വി​റ​കി​നാ​യി മാ​റ്റി​യി​ടു​ന്ന മ​ര കു​റ്റി​ക​ളി​ലും ചി​ര​ട്ട​ക​ളി​ലു​മൊ​ക്കെ ക​ർ​ഷ​ക​നാ​യ റോ​യ് ഉ​ണ്ടാ​ക്കി കൂ​ട്ടു​ന്ന​ത് ക​ല​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ൾ.

മ​ണ്‍​വെ​ട്ടി പി​ടി​ച്ച് ത​ഴ​ന്പി​ച്ച കൈ​ക​ളി​ൽ ക​ര​വി​രു​തി​ന്‍റെ അ​തി​ശ​യ​ങ്ങ​ൾ രൂ​പം കൊ​ള്ളു​ന്പോ​ൾ കാ​ഴ്ച​ക്കാ​ർ​ക്കും അ​ത് അ​തി​ശ​യോ​ക്തി​യാ​യി മാ​റു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് ക്രി​സ്മ​സി​ന് വീ​ട്ടി​ൽ മ​നോ​ഹ​ര​മാ​യ പു​ൽ​കൂ​ട് നി​ർ​മ്മി​ച്ച് വീ​ട്ടു​ക്കാ​രെ അ​ന്പ​ര​പ്പി​ച്ചാ​യി​രു​ന്നു ക​ല​യി​ലേ​ക്കു​ള്ള കാ​ൽ​വെ​പ്പ്. മ​ര​ത്തി​ലാ​ണ് ആ​ട്ടി​ട​യ​ന്മാരേ​യും കാ​ലി കൂ​ട്ട​ങ്ങ​ളേ​യും ഉ​ണ്ടാ​ക്കു​ക.

പി​ന്നെ ദേ​വാ​ല​യ​ത്തി​ൽ പു​ൽ​കൂ​ട് ഒ​രു​ക്കു​ന്ന​തി​ലെ പ്ര​ധാ​നി​യാ​യി. വ​ര​ക്കു​ന്ന​തി​ലും റോ​യി​ക്ക് അ​സാ​മാ​ന്യ ക​ഴി​വു​ണ്ട്. റോ​യി​യു​ടെ മു​ന്നി​ൽ അ​ഞ്ച് മി​നി​റ്റ് ഇ​രു​ന്ന് കൊ​ടു​ത്താ​ൽ മ​തി. മു​ന്നി​ലു​ള്ള​യാ​ളു​ടെ ത​നി രൂ​പം വ​ര​ക​ളി​ലൂ​ടെ ജന്മം ​കൊ​ള്ളും.

മ​ര​ത്തി​ലും ചി​ര​ട്ട​യി​ലു​മെ​ല്ലാം വി​വി​ധ​യി​നം കൊ​ക്കു​ക​ൾ, കി​ളി​ക​ൾ, പൂ​ക്ക​ൾ, മ​ര​ത്തി​ലെ ക​ശു​മാ​ങ്ങ കൂ​ട്ടം, ചി​ര​ട്ട​തു​ണ്ടു​ക​ൾ​കൊ​ണ്ട് ര​ഥം, സൈ​ക്കി​ൾ, ഏ​റു​മാ​ടം, മ​രം കൊ​ണ്ട് മ​ഴു, വാ​ഴ കു​ല​ക​ൾ, തോ​ക്ക്, തേ​ക്കി​ൻ വേ​രി​ൽ തീ​ർ​ത്ത നാ​ല​ടി നീ​ള​മു​ള്ള ആ​ന കൊ​ന്പു​ക​ൾ തു​ട​ങ്ങി വീ​ടി​നു​ള്ളി​ൽ ക​ട​ന്നാ​ൽ പി​ന്നെ റോ​യി നി​ർ​മ്മി​ച്ചു​കൂ​ട്ടു​ന്ന ശി​ല്പ ദൃ​ശ്യ​ങ്ങ​ളാ​ണ് ചു​മ​രു​ക​ളി​ലും അ​ല​മാ​ര​ക​ളി​ലു​മെ​ല്ലാം.

ഏ​റെ കാ​ലം നി​ല​നി​ൽ​ക്കു​ന്ന തേ​ക്കി​ന്‍റെ​യും ഈ​ട്ടി​യു​ടെ​യും കു​റ്റി​ക​ളാ​ണ് ശി​ല്പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക.​

റ​ബ​ർ തോ​ട്ട​ത്തി​ലെ പ​ണി ക​ഴി​ഞ്ഞു വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ര വേ​രു​ക​ളി​ലും ചി​ര​ട്ട​ക​ളി​ലു​മു​ള്ള 52ക്കാ​ര​നാ​യ റോ​യി​യു​ടെ കു​ഞ്ഞു​ളി​ക​ൾ​ക്കൊ​ണ്ടു​ള്ള കു​സൃ​തി​ക​ൾ. പി​ന്നീ​ട​ത് ഹ​ര​മാ​യി മാ​റി.

ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലും വി​കാ​രി​യ​ച്ച​ൻ ഫാ.​റോ​ബി​ൻ കൂ​ന്താ​നി​യി​ലും വീ​ട്ടി​ൽ വ​ന്ന സ​മ​യം റോ​യി​യു​ടെ ശി​ല്പ നി​ർ​മ്മാ​ണം വൈ​ദ​ഗ്ദ്ധ്യം ക​ണ്ട് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ റോ​യി​ക്കും ഇ​പ്പോ​ൾ ആ​വേ​ശം കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ മോ​ളി​യും മ​ക്ക​ളാ​യ ജി​തി​നും ഡോ​ണ​യും പ​പ്പാ​യു​ടെ ക​ര​വി​രു​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​ണ്ട്.​വീ​ട്ടി​ലെ​ത്തു​ന്ന ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​ല്ലാം സ​മ്മാ​ന​മാ​യി ശി​ല്പ​ങ്ങ​ൾ ന​ല്കും.

ചി​ര​ട്ട തു​ണ്ടു​ക​ൾ കൊ​ണ്ടു​ള്ള പൂ​ക്കു​ല​യാ​ണ് മാ​സ്റ്റ​ർ പീ​സ്.​ഇ​ത് കാ​ണാ​നും അ​ഴ​കേ​റെ​യു​ണ്ട്. ഭാ​വ​ന​ക്കൊ​ത്ത മ​ര​കു​റ്റി കി​ട്ടി​യാ​ൽ റോ​യി​യി​ലെ ശി​ല്പി​ക്ക് ജീ​വ​ൻ വെ​ക്കും. പി​ന്നെ സ​മ​യ​മോ മ​റ്റു അ​ത്യാ​വ​ശ്യ​ങ്ങ​ളോ മാ​റ്റി വെ​ച്ചാ​കും ശി​ല്പി​യു​ടെ റോ​ളി​ൽ വ്യാ​പൃ​ത​നാ​വു​ക. തോ​ട്ട​ത്തി​ൽ കി​ട​ക്കു​ന്ന മ​ര കു​റ്റി ക​ണ്ട് പെ​ട്ടെ​ന്നാ​ർ​ക്കും അ​തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന രൂ​പ​ത്തെ തി​രി​ച്ച​റി​യാ​നാ​കി​ല്ല.

എ​ന്നാ​ൽ വി​കൃ​ത​മാ​യ മ​ര കു​റ്റി പാ​ക​പ്പെ​ടു​ത്തും മു​ന്പേ റോ​യി അ​തി​ൽ ശി​ല്പ​ത്തെ കാ​ണും. മ​ര കു​റ്റി​ക​ൾ ഭാ​വ​നാ​ത​ലം വി​ട്ട് ശി​ല്പ​ങ്ങ​ളാ​യി മാ​റു​ന്പോ​ൾ റോ​യി​ക്കു​ണ്ടാ​കു​ന്ന സം​തൃ​പ്തി​യും സ​ന്തോ​ഷ​വും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെ​ന്ന് സ​ഹാ​യി​യാ​യി ഒ​പ്പം കൂ​ടു​ന്ന ഭാ​ര്യ മോ​ളി പ​റ​യു​ന്നു.
ശി​ല്പ​ത്തി​ന്‍റെ പെ​ർ​ഫെ​ക്ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ് റോ​യി​ക്ക്. അ​തി​ന് വ​രു​ന്ന സ​മ​യ​ന​ഷ്ട​മോ പ​രി​ശ്ര​മ​ങ്ങ​ളോ നോ​ക്കാ​റി​ല്ല. ചി​ല​പ്പോ​ൾ ദി​വ​സ​ങ്ങ​ളേ​റെ എ​ടു​ത്ത് നി​ർ​മ്മി​ച്ചു വ​രു​ന്ന ശി​ല്പം പ​ണി​യി​ലെ അ​വ​സാ​ന നി​മി​ഷം പൊ​ട്ട​ലു​ണ്ടാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും.

അ​തീ​വ സൂ​ക്ഷ്മ​ത​യും ക്ഷ​മ​യും വേ​ണം ശി​ല്പ നി​ർ​മ്മാ​ണ​ത്തി​നെ​ന്ന് റോ​യ് പ​റ​യു​ന്നു. ഒ​റീ​സ ബാ​ലേ​ശ്വ​ർ രൂ​പ​ത​യി​ലെ വി​കാ​രി ജ​ന​റാ​ൾ ഫാ.​മോ​ൻ​സ് പീ​റ്റ​ർ ആ​റാ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് റോ​യ്.