പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഫ​ല​പ്ര​ദം:​ മ​ന്ത്രി
Sunday, January 17, 2021 12:53 AM IST
പാ​ല​ക്കാ​ട്: പൊ​തു വി​ത​ര​ണ രം​ഗ​ത്തെ സ​ർ​ക്കാ​രി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യി​ട്ടും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​നാ​യ​തെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ​ട്ട​ഞ്ചേ​രി, പി​രാ​യി​രി, ക​ട​ന്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​പ്ലൈ​കോ മു​ഖേ​ന വി​പ​ണ​നം ചെ​യ്യു​ന്ന ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധി​പ്പി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ ല​ക്ഷ്യം ന​ട​പ്പി​ലാ​ക്കാ​നാ​യി. ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് സം​ഭ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​യ​തി​നാ​ൽ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​നും വി​ല കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നും ക​ഴി​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ ഏ​റെ മാ​തൃ​കാ​പ​ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​ന് വ​ലി​യ ബാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ന​യം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ഗു​ണ​മേ·​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കാ​നാ​യി സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​ക​ൾ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യ ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​മാ​രാ​യ കെ.​ഡി.​പ്ര​സേ​ന​ൻ, ഷാ​ഫി പ​റ​ന്പി​ൽ, പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സു​മ​തി, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശി​വ​ദാ​സ​ൻ, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി അ​സ്ഗ​ർ പാ​ഷ, സ​പ്ലൈ​കോ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ശി​വ​കാ​മി അ​മ്മാ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.