മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ 60 കോ​ടി​യു​ടെ പ​ദ്ധ​തി
Sunday, January 17, 2021 12:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 2021ലെ ​ഇ​ട​ക്കാ​ല ബ​ഡ്ജ​റ്റി​ൽ താ​ഴെ​പ്പ​റ​യു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ല്യാ​ണ​ക്കാ​പ്പ് മൈ​ലാം​പാ​ടം റോ​ഡ്, അ​ല​ന​ല്ലൂ​ർ അ​ര​ക്കു​പ​റ​ന്പ് റോ​ഡ്,ആ​ലു​ങ്ക​ൽ കൊ​ന്പ​ങ്ക​ൽ ഓ​ല​പ്പാ​റ റോ​ഡ്, അ​ഗ​ളി ജെ​ല്ലി​പ്പാ​റ റോ​ഡ്, ആ​ന​ക്ക​ട്ടി ഷോ​ള​യൂ​ർ റോ​ഡ്, പാ​ക്കു​ളം ക​ണ്ടി​യൂ​ർ ജെ​ല്ലി​പ്പാ​റ റോ​ഡ്,ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ടം ഇ​ര​ട്ട​വാ​രി റോ​ഡ്, മ​ണ്ണാ​ർ​ക്കാ​ട്- സൈ​ല​ൻ​റ് വാ​ലി ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​ന്യ​ജീ​വി ശ​ല്യം ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വേ​ലി നി​ർ​മ്മാ​ണം,
ത​ച്ച​നാ​ട്ടു​ക​ര അ​ല​ന​ല്ലൂ​ർ കോ​ട്ടോ​പ്പാ​ടം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം, മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം എ​ന്നി​വ​ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്.