റോ​ഡു​വ​ക്ക​ത്ത് മ​ര​ത്ത​ണ​ലി​ലെ വ​സ്ത്ര​വ്യാ​പാ​ര​ം കൗതുക കാഴ്ച
Sunday, January 17, 2021 12:53 AM IST
ചി​റ്റൂ​ർ: പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം റോ​ഡ് വ​ക്ക​ത്ത് ടീ ​ഷ​ർ​ട്ട് ക​ച്ച​വ​ട​ത്തി​ന് ആ​വ​ശ്യക്കാ​രേ​റെ​യാ​ണ്. വി​വി​ധ വ​ർ​ണ്ണ​ത്തി​ൽ കു​ട്ടി കു​പ്പാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ യു​വാ​ക്ക​ൾ​ക്കു​ള്ള ടീ ​ഷ​ർ​ട്ടും പാ​ന്‍റ​്സു​മാ​ണ് തീ​ർ​ത്തും ആ​ക​ർ​ഷ​ണീ​യ​മാ​യ നി​ല​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.
ഈ ​സ്ഥ​ല​ത്ത് ത​ണ​ൽ​മ​ര​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ലും പാ​ർ​ക്കി​ങ്ങി​ന് സ്ഥ​ല​സൗ​ക​ര്യം കൂ​ടു​ത​ലു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ ദൂര​ദി​ക്കി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി വി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്.
വ​സ്ത്ര​ങ്ങ​ൾ ഷോ​പ്പു​ക​ളി​ൽ നി​ന്നു​വാ​ങ്ങു​ന്ന​വ​യേ​ക്കാ​ൾ കു​റ​വാ​ണെ​ന്ന​തി​നാ​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്.
ചി​റ്റൂർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ത​ട​യ​ണ ജ​ല​ത്തി​ൽ മാ​ലി​ന്യം ത​ട​യാ​ൻ കെ​ട്ടി​യ ഇ​രു​ന്പു വ​ല​യി​ൽ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കു​ക​യാ​ണ്.