ബ്രാ​ഞ്ചു​ക​നാ​ലു​ക​ളി​ൽ ജ​ല​ഗ​താ​ഗത​ത്തി​നു ത​ട​സമായി മ​ാലി​ന്യം ത​ള്ളു​ന്നു
Sunday, January 17, 2021 12:53 AM IST
വ​ണ്ടി​ത്താ​വ​ളം: മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ലി​ന്‍റെ ബ്രാ​ഞ്ച് ക​നാ​ലു​ക​ളി​ൽ വി​വി​ധ മാ​ലി​ന്യം ത​ള്ള​ൽ കാ​ര​ണം ജ​ല​ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വീടു​ക​ളി​ലെ പാ​ഴ് വസ്തു​ക്ക​ൾ, വാ​ഹ​ന​മി​ടി​ച്ച് ചാ​കുന്ന മൃ​ഗ​ങ്ങ​ളു​ടെ ജ​ഡം, വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​ണ്ടാ​വു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളെ​ല്ലാം ബ്രാ​ഞ്ച് ക​നാ​ലു​ക​ളി​ലാ​ണ് ത​ള്ളു​ന്ന​ത്.
ഇ​തു മൂ​ലം കൃ​ഷി ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നു പു​റ​മെ ജ​ലം ക​വി​ഞ്ഞൊ​ഴു​കി അ​പ​ക​ട​ങ്ങ​ൾ വ​രെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മുന്പ് പ​ട്ട​ഞ്ചേ​രി ക​ടു​ചി​റ ബ്രാ​ഞ്ച് ക​നാ​ലി​ൽ മാ​ലി​ന്യം അ​ട​ഞ്ഞ് വ​ൻ​തോ​തി​ൽ ജ​ലം ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യി​രു​ന്നു. ക​നാ​ലി​നു താ​ഴെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം കു​ത്തിയൊഴു​കി ഭി​ത്തി​ക​ൾ പോ​ലു​മി​ല്ലാ​ത്ത ര​ണ്ടു ഓ​ല​പ്പു​ര വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു ക​യ​റി​യി​രു​ന്നു. വീ​ട്ടി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് വെ​ള്ളം എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​ന​കം വീ​ടി​നു ചു​റ്റും ക​നാ​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി കു​ളം രൂ​പ​പ്പെ​ട്ടു. സ​മീ​പ​വാ​സി​ക​ളും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ബ്രാ​ഞ്ച് ക​നാ​ലു​ക​ൾ സ​മ​യോ​ചി​ത​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​ത്തതും ക​നാ​ലി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​ത്ത​തു​മാ​ണ് ഇ​ത്ത​രം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്.