ദേ​ശീ​യ​പാ​തയിൽ വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പി​ട​ഞ്ഞു വീ​ഴു​ന്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Sunday, January 17, 2021 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ പി​ട​ഞ്ഞ് വീ​ഴു​ന്പോ​ഴും സു​ര​ക്ഷാ ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത തു​ട​രു​ന്നു. ഇ​ന്ന​ലെ ഇ​വി​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വാ​ൽ​കു​ള​ന്പ് വെ​ള്ളി​ക്കു​ള​ന്പ് സ്വ​ദ്ദേ​ശി രാ​ജ​നാ(55)​ണ് പ​രി​ക്കേ​റ്റ​ത്. ബ​സി​നു പു​റ​കി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ക​യ​റി ത​ല​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മി​ൽ​മ ജീ​വ​ന​ക്കാ​ര​നാ​ണ് രാ​ജ​ൻ. ബ​സ് ബെ ​ഇ​ല്ലാ​ത്ത ഇ​വി​ടെ ദേ​ശീ​യ പാ​ത​യി​ൽ ത​ന്നെ​യാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ക. ബ​സ് നി​ർ​ത്തു​ന്പോ​ൾ പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധി​ക്കാ​ൻ ചി​ല ബ​സു​ക്കാ​ർ സി​ഗ്ന​ൽ പോ​ലും കാ​ണി​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​ക്കാ​ർ പ​റ​യു​ന്നു. സ്പീ​ഡി​ൽ വ​ന്ന് ബ​സ് പെ​ട്ടെ​ന്ന് നി​ർ​ത്തും. പു​റ​കി​ൽ വ​രു​ന്ന​വ​ർ നി​ർ​ത്തു​ന്ന ബ​സു​ക​ൾ​ക്ക് പി​ന്നി​ലി​ടി​ച്ച് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കും. ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത്. 2018 ജ​നു​വ​രി 21ന് ​ക​ഐ​സ്ആ​ർ​ടി​സി​ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​റാ​യ ഒ​രാ​ൾ മ​രി​ക്കു​ക​യും 26 പേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു പു​റ​കി​ൽ കെഎസ്ആ​ർ​ടി​സി ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റും സ​ർ​വീ​സ് റോ​ഡും ക​ട​ന്ന് പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അ​ന്ന് മ​ന്ത്രി​യും എം​പി​യും എം​എ​ൽ​എ​യു​മൊ​ക്കെ പാ​ഞ്ഞെ​ത്തി അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​റി മാ​റി ഉ​റ​പ്പു പ​റ​ഞ്ഞു. ബ​സു​ക​ൾ തോ​ന്നും മ​ട്ടി​ൽ ഓ​ടി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ന്നു. ബ​സ് ബെ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​റ​പ്പു​ക​ളി​ൽ ഒ​തു​ങ്ങി. വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ റോ​ഡി​ൽ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി സ​മ​യം ക​ള​ഞ്ഞ​ത​ല്ലാ​തെ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 14ന് ​ഇ​വി​ടെ ത​ന്നെ ദേ​ശീ​യ പാ​ത​യി​ൽ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു പു​റ​കി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ടൂ​റി​സ്റ്റ് ബ​സ് ത​ക​ർ​ന്നു. അ​ന്നും ര​ണ്ട് ദി​വ​സം നീ​ണ്ട പ്ര​തി​ക്ഷേ​ധ​മു​ണ്ടാ​യി പി​ന്നേ​യും പ​ഴ​യ മ​ട്ടി​ലാ​യി. മം​ഗ​ല​ത്ത് പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​യി ഇ​തു​വ​ഴി​യാ​ണ് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. ഇ​ത് വ​ൻ ദു​ര​ന്ത സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ദൂ​രെ നി​ന്നു കാ​ണാ​വു​ന്ന വി​ധ​മു​ള്ള യാ​തൊ​രു മു​ന്ന​റി​യി​പ്പു​ക​ളോ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളോ ഇ​വി​ടെ ചെ​യ്ത​തി​ട്ടി​ല്ല. ഇ​വി​ടു​ത്തെ ബ​സ് സ്റ്റോ​പ്പ് നൂ​റ് മീ​റ്റ​ർ മാ​റ്റി ദൃ​ശ്യ മാ​ർ​ബി​ൾ​സി​ന്‍റെ ഗോ​ഡൗ​ണ്‍ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​യു​ന്നു. ആ ​ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി കൂ​ടു​ത​ലു​മു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ ലൈ​നി​ൽ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ വ​ള​വും അ​പ​ക​ട​മേ​ഖ​ല​യാ​ണ്. പ​ക്ഷേ ന​ട​പ​ടി എ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​ർ എ​ല്ലാം ക​ണ്ടും കേ​ട്ടും അ​ന​ങ്ങു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.