ചിറ്റൂർ താ​ലൂ​ക്കി​ൽ പ​തി​നാ​റു ദി​വ​സ​മാ​യി അ​രി വി​ത​ര​ണം ഇല്ല
Sunday, January 17, 2021 12:51 AM IST
മു​ത​ല​മ​ട: ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ 156 റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി വി​ത​ര​ണം നി​ല​ച്ചി​ട്ട് പ​തി​നാ​റു ദി​വ​സം പി​ന്നി​ട്ടു. താ​ലൂ​ക്കി​ൽ കൂ​ടു​ത​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ റേ​ഷ​ന​രി​യും മ​റ്റും ധാ​ന്യ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ത​മി​ഴ് വം​ശ​ജ​രു​ടെ പ്ര​ധാ​ന ഉ​ത്സ​വ​മാ​യ തൈ ​പൊ​ങ്ക​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു ക​ഴി​ഞ്ഞു. എ​ന്നാ​ൽ പാ​വ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ അ​രി വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ട​താ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​ന്നാം തി​യ​തി മു​ത​ൽ ഡി​പ്പോ​യി​ൽ നി​ന്നും ധാ​ന്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ന്ന​തി​ന് തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യി ക​രാ​റു​കാ​ര​നു സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ മു​ത​ല​മ​ട വെ​യ​ർ​ഹൗ
സി​ൽ വാ​ഹ​ന​വു​മാ​യി അ​രി ഉ​ൾ​പ്പെ​ടെ ധാ​ന്യ​ങ്ങ​ൾ ക​ട​ത്താ​നെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മു​ൻ​പ് അ​രി ക​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ക​രാ​റു​കാ​ര​ന്‍റെ വാ​ഹ​ന​ത്തി​ൽ അ​രി ക​ട​ത്തു​ന്ന​ത് എ​തി​ർ​ത്തു. ഇ​ക്കാ​ര​ണം കൊ​ണ്ട് പു​തു​വ​ർ​ഷം ആ​രം​ഭ​ച്ച് പ​തി​നാ​റു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ഇ​ന്ന​ലെ​വ​രെ അ​രി വി​ത​ര​ണ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​രി വി​ത​ര​ണം നി​ല​ച്ച​തു കാ​ര​ണം അ​റി​യാ​തെ ദി​വ​സേ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി മ​ട​ങ്ങു​ക​യും ചെ​യ്തു.
അ​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല​ർ റേ​ഷ​ൻ​വ്യാ​പാ​രി​ക​ളോ​ട് വാ​ക്കു​ത​ർ​ക്ക​വും വ​ഴ​ക്കി​ടു​ക​യും ചെ​യ്തു. താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളെ​ല്ലാം പ​തി​വാ​യി തു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും അ​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പൊ​തു ജ​ന​ത്തി​നു മ​റു​പ​ടി ന​ൽ​കി മ​ടു​ത്തു. ദീ​ർ​ഘ കാ​ല​മാ​യി ദേ​ശ​ത്തെ ടെ​ന്പോ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​രി വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.
ഇ​വ​ർ​ക്കു വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​യ​തോ​ടെ ടെ​ന്പോ ഉ​ട​മ​ക​ൾ ക​ന്പ​നി​യി​ൽ ധാ​ന്യം ക​യ​റ്റി​യി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു നി​സ​ഹ​ക​ര​ണ സ​മ​രം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ അ​നു​മ​തി നേ​ടി കാ​രാ​റു​കാ​ര​ൻ കൊ​ണ്ടു​വ​ന്ന വാ​ഹ​ത്തി​ൽ അ​രി ക​യ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​തി​നി​ടെ ക​രാ​റു​കാ​ര​ൻ കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി നേ​ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. റേ​ഷ​ൻ
വി​ത​ര​ണം നി​ല​ച്ച​തോ​ടെ ഉ​പ​ഭോ​ക്ത​ാക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ്ര​ശ്നം സം​ബ​ന്ധ​മാ​മാ​യി വെ​യ​ർ​ഹൗ​സി​ന് ഉ​ന്ന​ത​ത​ല അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നി​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും താ​ൽ​ക്കാ​ലി​ക അ​രി വി​ത​ര​ണം തു​ട​ങ്ങാ​നാ​കു​മെ​ന്നും പ​റ​യു​ന്നു. പ​തി​നാ​റു ദി​വ​സം അ​രി വി​ത​ര​ണം മു​ട​ങ്ങി​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലും മൗ​നം പാ​ലി​ച്ച​ത് പൊ​തു​ജ​ന പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.