കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു
Sunday, January 17, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വെ​യ്പ്പ് ആ​രം​ഭി​ച്ചു. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു തു​ട​ങ്ങി​യ വാ​ക്സി​നേ​ഷ​ൻ സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ള്ളാ​ച്ചി ഗ​വ ആ​ശു​പ​ത്രി, മേ​ട്ടു​പ്പാ​ള​യം ഗ​വ ആ​ശു​പ​ത്രി, ന​ല്ല ട്ടി ​പാ​ള​യം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി​യ നാ​ലു സെ​ന്‍റ​റു​ക​ളി​ലാ​യി നൂ​റു പേ​ർ​ക്ക് വീ​തം നാ​നൂ​റ് പേ​ർ​ക്കാ​ണ് ഒ​രു ദി​വ​സം വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സൂ​ലൂ​ർ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ​പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​രി​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.
28 ദി​വ​സ​ത്തി​നു ശേ​ഷം സെ​ക്ക​ന്‍റ് ഡോ​സ് ന​ൽ​കും. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡീ​ൻ ഡോ.​കാ​ളി​ദാ​സ്, ജി​ല്ലാ ക​ല​ക്ട​ർ രാ​ജാ​മ​ണി, റെ​വ​ന്യു ഓ​ഫീ​സ​ർ രാ​മ​ദു​രൈ മു​രു​ക​ൻ, ഇ.​എ​സ്.​ഐ.​ആ​ശു​പ​ത്രി ഡീ​ൻ ഡോ.​നി​ർ​മ​ല തു​ട​ങ്ങി​യ​വ​ർ വാ​ക്സി​നേ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.