മ​ല​യി​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, January 17, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ : നീ​ല​ഗി​രി​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ഞ്ചൂ​ർ ചി​ന്ന​ക്കൊ​രൈ റോ​ഡി​ൽ മ​ല​യി​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉൗ​ട്ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴിഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി ചാ​റ്റൽ മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും മാ​റി മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്തി​രു​ന്ന​ത്.​ഈ നി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ് ചേ​റും, പാ​റ​ക്ക​ല്ലു​ക​ളും റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഈ ​സ​മ​യം റോ​ഡി​ൽ ആ​ളു​ക​ളും, വാ​ഹ​ന​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. റോ​ഡി​ൽ കി​ട​ക്കു​ന്ന പാ​റ​ക്ക​ല്ലു​ക​ൾ കാ​ര​ണം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലു​ക​ൾ എ​ടു​ത്തു മാ​റ്റാ​ൻ ന​ട​പ​ടി​യാ​രം​ഭി​ച്ചു.