തു​ലാ​വ​ർ​ഷ​വും കൈ​വി​ട്ട​തോ​ടെ നാ​ടും നഗരവും വ​ര​ൾ​ച്ചാ ഭീ​തി​യി​ൽ
Saturday, January 16, 2021 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തു​ലാ​വ​ർ​ഷ​വും കൈ​വി​ട്ട​തോ​ടെ നാ​ട് വ​ര​ൾ​ച്ചാ ഭീ​തി​യി​ൽ. വേ​ന​ൽ ക​ന​ക്കും മു​ന്നേ പു​ഴ​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​ത് ആ​ശ​ങ്ക ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന പു​ഴ​ക​ളാ​യ കു​ന്തി​പ്പു​ഴ, നെ​ല്ലി​പ്പു​ഴ, ഭ​വാ നി​പ്പു​ഴ​യി​ലെ​ല്ലാം ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ ത​ന്നെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കും.

അ​തേ സ​മ​യം വേ​ന​ൽ​ക്കാ​ല​ത്തെ ജ​ല​ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ പു​ഴ​ക​ളി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ച്ച് വെ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ക​ണ്ണം​കു​ണ്ട്, ക​ല​ങ്ങോ​ട്ടി​രി ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ട്ടു​കാ​ർ ചേ​ർ​ന്ന് താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചി​രു​ന്നു.

മ​ഴ​ക്കു​റ​വി​നൊ​പ്പം ല​ഭി​ച്ച മ​ഴ​യി​ലെ വെ​ള്ളം സം​ഭ​രി​ച്ച് വെ​ക്കു​ന്ന​തി​ൽ വ​രു​ന്ന വീ​ഴ്ച​ക​ളു​മാ​ണ് വേ​ന​ൽ​ക്കാ​ല​ങ്ങ​ളെ ആ​ധി​യു​ടെ ദി​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.ജി​ല്ല​യി​ൽ തു​ലാ​വ​ർ​ഷം ദു​ർ​ബ്ബ​ല​പ്പെ​ട്ടെ​ങ്കി​ലും ഇ​ട​വ​പ്പാ​തി​യി​ൽ സാ ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള മ​ഴ ല​ഭി​ച്ച​താ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മെ​റ്റ​റോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ത്. ​ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ച്ച തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ൽ 1705.6 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ചത്. ​

സാ​ധാ​ര​ണ നി​ല​യി​ൽ 1531.6 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​യ്ക്ക് ല​ഭി​ക്കു​ക. എ​ന്നാ​ൽ തു​ലാ​വ​ർ​ഷ​ത്തി​ൽ 45 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ് നേ​രി​ട്ടു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ച്ച വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷ​മാ​യ തു​ലാ​വ​ർ​ഷ​ത്തി​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ ജി​ല്ല​യി​ൽ ല​ഭി​ക്കു​ന്ന​ത് 403.3 മി​ല്ലീ മീ​റ്റ​ർ മ​ഴ​യാ​ണ്. ഇ​ക്കു​റി ല​ഭി​ച്ച​താ​ക​ട്ടെ 220.3 മി​ല്ലീ മീ​റ്റ​ർ മ​ഴ​യും.

ജ​നു​വ​രി പി​റ​ന്നി​ട്ടും മ​ഴ​യു​ടെ ലാ​ഞ്ച​ന കാ​ണാ​നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ഒ​രു മ​ഴ ദി​നം പോ​ലും ജി​ല്ല​യി​ലുണ്ടാ​യി​ല്ല. എ​ന്നാ​ൽ മാ​ർ​ച്ച് മു​ത​ൽ മെ​യ് വ​രെ സാ​ധാ​ര​ണ​ഗ​തി​യി​ൽ 244 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്നി​ട​ത്ത് 174.7 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

വേ​ന​ൽ​മ​ഴ​യി​ൽ 21 ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യ അ​ള​വി​ൽ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നാ​ട് ക​ടു​ത്ത വ​ര​ൾ​ച്ച​യു​ടെ പി​ടി​യി ല​മ​രാ​നാ​ണ് സാ​ധ്യ​ത.