ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ: പിടിച്ചെടുത്തതു നാലരലക്ഷം
Saturday, January 16, 2021 12:21 AM IST
പാ​ല​ക്കാ​ട്: പി​രാ​യി​രി, കൃ​ഷ്ണാ റോ​ഡി​ൽ ക​രു​ണാ ഗാ​ർ​ഡ​നി​ൽ വീ​ട്ടി​ൽ പ​ണം വെ​ച്ച് ചീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 25 അം​ഗ സം​ഘ​ത്തെ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ നി​ന്നും നാ​ല് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​ല​ക്കാ​ട്, പി​രാ​യി​രി, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട് സ്വ​ദേ​ശി സ്വ​ദേ​ശി​ക​ളാ​ണ് പ്ര​തി​ക​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത്ദാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ടൗ​ണ്‍ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, എ​എ​സ്ഐ രാ​ജേ​ഷ്, എ​സ്‌​സി​പി​ഒ പ്ര​ദീ​പ്, സി​പി​ഒ മാ​രാ​യ ലി​ജു, ര​ഘു, അ​നി​ൽ​കു​മാ​ർ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ർ. കി​ഷോ​ർ, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ. വി​നീ​ഷ്, എ​സ്. ഷ​നോ​സ്, എ​സ്. ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.