പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിനു മെല്ലെപ്പോക്ക്
Saturday, January 16, 2021 12:20 AM IST
നെന്മാ​റ: പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് അം​ഗം സു​നി​ത സു​കു​മാ​ര​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ പോലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഒ​രാ​ഴ്ച​യാ​യി​ട്ടും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​നു ഒ​രു തു​ന്പും ല​ഭി​ച്ചി​ട്ടി​ല്ല.
സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ആ​രോ​പി​ച്ചു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ്, പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നു പ​റ​യു​ന്ന സി​പി​എം നേ​താ​ക്ക​ൾ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വം ന​ട​ന്ന ഉ​ട​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ പൊ​ലീ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് ക​ട​ന്നു​പോ​യ ക​റു​ത്ത നി​റ​മു​ള്ള കാ​ർ ക​ണ്ടെ​ത്താ​നാ​യി. എ​ന്നാ​ൽ ഇ​ത് എ​ല​വ​ഞ്ചേ​രി ക​രി​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​വു​മാ​യി കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്ത​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു.
സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തെ റോ​ഡ​രി​കി​ലു​ള്ള വീ​ടു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​തേ നി​റ​ത്തി​ലു​ള്ള മ​റ്റ് കാ​റു​ക​ളൊ​ന്നും ക​ട​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗം ക​വ​ള​പ്പാ​റ വ​ഴി പോ​കു​ന്ന​തു ക​ണ്ട​വ​രു​ണ്ടെ​ങ്കി​ലും ഇ​വ​രെ കാ​റി​ൽ ക​യ​റ്റു​ന്ന​തോ തി​രി​ച്ചു കൊ​ണ്ടു​വി​ടു​ന്ന​തോ ആ​രു​ടെ ശ്ര​ദ്ധ​യി​ലും പെ​ട്ട​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ശ​യ​മു​ള്ള​വ​രു​ടെ മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​യി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു.
വി​ത്ത​ന​ശേ​രി ക​വ​ള​പ്പാ​റ​യി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ക​റു​ത്ത കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത​സം​ഘം പി​ടി​ച്ചു ക​യ​റ്റി ക​ണ്ണു​ക​ൾ​കെ​ട്ടി 10 മി​നി​റ്റോ​ളം സ​ഞ്ച​രി​ച്ചു ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ള്ളി​യി​ട്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി എ​രു​ത്തേ​ന്പ​തി സ​ർ​ക്കാ​ർ ഫാ​മി​ൽ ഒ​രു ജോ​ലി ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​നി​ത​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ത്ത് ല​ഭി​ച്ചി​രു​ന്നു.
യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും 9 വീ​തം അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സു​നി​ത ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​പ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രും. ഇ​ത് മു​ന്നി​ൽ ക​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യി സു​നി​ത പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം രാ​ഷ്ട്രീ​യം വേ​ണോ ജീ​വി​തം വേ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ജീ​വി​തം മ​തി​യെ​ന്നു പ​റ​ഞ്ഞു ര​ക്ഷ​പ്പെ​ട്ട​ത്രെ. സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സു​നി​ത പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​റി​ൽ​നി​ന്ന് ത​ള്ളി​യി​ട്ടെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. നെ·ാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് നെന്മാറ​പ്പാ​ട​ത്തെ കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ സു​നി​ത​സു​കു​മാ​ര​നെ​യാ​ണ് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട​താ​യി നെന്മാ​റ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ണ് പ​രി​ക്കു​ക​ളോ​ടെ നെന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ​നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യ്ക്ക് വി​ത്ത​ന​ശ്ശേ​രി ക​വ​ള​പ്പാ​റ​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. പോ​ലീ​സ് പ്ര​ദേ​ശ​ത്തെ​യും ഈ ​പാ​ത ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​യും നീ​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ക​വ​ള​പ്പാ​റ​വ​ഴി പോ​കു​ന്ന​താ​യി ക​ണ്ട​വ​രു​ണ്ടെ​ങ്കി​ലും കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തോ കാ​റി​ൽ കൊ​ണ്ടു​വി​ടു​ന്ന​തോ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് നെന്മാ​റ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ സം​ശ​യ​മു​ള്ള​വ​രു​ടെ മൊ​ബൈ​ൽ​ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് നെന്മാ​റ സി.​ഐ. എ. ​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു.

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സി.​പി.​എം. ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് സി.​പി.​എം. നെന്മാ​റ ലോ​ക്ക​ൽ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​വൈ.​എ​സ്.​പി.​ക്ക് പ​രാ​തി​ന​ൽ​കിയിട്ടുണ്ട്.