വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പൂർണ സ​ജ്ജം
Saturday, January 16, 2021 12:18 AM IST
ജി​ല്ല​യി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ഡ്രൈ ​റ​ണ്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ​ത​ല​ത്തി​ൽ നി​യ​മി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. വി​ത​ര​ണ കേ​ന്ദ്രം കൂ​ടി​യാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മ​റ്റു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

28 ഡി​ഗ്രി ശീ​തീ​ക​രി​ച്ച കോ​ൾ​ഡ് ബോ​ക്സി​ലാ​ണ് വാ​ക്സി​ൻ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. വാ​ക്സി​നേ​ഷ​ന് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ണ്. ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ല് റൂ​മു​ക​ളാ​ണ് വാ​ക്സി​നേ​ഷ​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രു വാ​ക്സി​നേ​റ്റ​ർ ഓ​ഫീ​സ​റും 4 വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.

ആ​ദ്യ റൂം ​വാ​ക്സി​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള വെ​യി​റ്റിം​ഗ് ഏ​രി​യ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ഇ​വി​ടെ ശാ​രീ​രി​ക അ​ക​ലം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​രു പോ​ലീ​സ് അ​ല്ലെ​ങ്കി​ൽ എ​ൻ​സി​സി കേ​ഡ​റ്റ് വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​റാ​യി ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടാ​മ​ത്തെ റൂ​മി​ലെ വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​ർ ഐ​ഡി പ​രി​ശോ​ധ​ന ന​ട​ത്തും. കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്് കൊ​വീ​ൻ അ​പ്ലി​ക്കേ​ഷ​നി​ൽ വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യും.

മൂ​ന്നാ​മ​ത്തെ റൂ​മി​ലാ​ണ് കു​ത്തി​വെ​പ്പ് ന​ട​ക്കു​ക.​ഇ​വി​ടെ ഒ​രു വാ​ക്സി​നേ​റ്റ​ർ ഓ​ഫീ​സ​റും സ​ഹാ​യ​ത്തി​നാ​യി വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​റും ഉ​ണ്ടാ​യി​രി​ക്കും. വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക് അ​ര മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​തി​നാ​ണ് നാ​ലാ​മ​ത്തെ റൂം ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഒ​രു വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
ആം​ബു​ല​ൻ​സ്, പോ​ലീ​സ് സേ​വ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.