ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ക​ണ്ടെ​ത്തി​യതു അ​ന്പ​തേക്ക​റോ​ളം വ​ന​ഭൂ​മി
Saturday, January 16, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി:​ ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് അ​ന്പ​ത് ഏ​ക്ക​റോ​ളം വ​രു​ന്ന നി​ക്ഷി​പ്ത വ​ന​ഭൂ​മി. ഭൂ​മി മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണെ​ങ്കി​ലും നെന്മാ​റ ഡി ​എ​ഫ് ഒ ​ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​ത്രം മാ​റി​യാ​ണ് ഈ ​സ്ഥ​ല​മു​ള്ള​ത്.​ സ​മീ​പ​ത്തു​കൂ​ടി ടാ​ർ റോ​ഡു​ണ്ട്.

ചെ​റു​തും വ​ലു​തു​മാ​യ മ​ര​ങ്ങ​ളു​മാ​യി പൊ​ന്ത​ക്കാ​ട് ക​യ​റി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ പ​ല​യി​ട​ത്തും പാ​റ​ക​ളു​മു​ണ്ട്. എ​ങ്കി​ലും വെ​ള്ള​മു​ള്ള സ്ഥ​ല​മാ​ണെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നു വേ​ണം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ആ​രം​ഭി​ക്കാ​ൻ.​വ​ഴി​ക​ൾ, വെ​ള്ളം, വെ​ളി​ച്ചം, വീ​ട്, തൊ​ഴി​ൽ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​ക​ണം. നി​ർ​ദ്ദി​ഷ്ട ഭൂ​മി​യും ക​ട​പ്പാ​റ​യും ത​മ്മി​ൽ 30 കി​ലോ​മീ​റ്റ​റെ​ങ്കി​ലും ദൂ​രം വ​രും. ഇ​തി​നാ​ൽ ഇ​വി​ടെ താ​മ​സ​മാ​ക്കി​യാ​ൽ ദി​വ​സ​വും ക​ട​പ്പാ​റ​യി​ൽ പോ​യി വ​ന​വി​ഭ​വ ശേ​ഖ​ര​ണം ന​ട​ത്തി തി​രി​ച്ചെ​ത്തു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​കും. ക​ട​പ്പാ​റ​യി​ൽ നി​ല​വി​ലു​ള്ള പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ടു​ക​ളി​ൽ ഒ​രാ​ഴ്ച​യോ ര​ണ്ടാ​ഴ്ച​യോ താ​മ​സി​ച്ച് വ​ന​വി​ഭ​വ ശേ​ഖ​ര​ണം ന​ട​ത്തു​ന്ന രീ​തി അ​വ​ലം​ബി​ക്കേ​ണ്ടി വ​രും. ക​ട​പ്പാ​റ​യി​ൽ നി​ന്നും 14 കു​ടും​ബ​ങ്ങ​ളാ​ണ് മേ​ലാ​ർ​ക്കോ​ട്ടേ​ക്ക് താ​മ​സം മാ​റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജീ​വ് പ​റ​ഞ്ഞു.​ഇ​വ​ർ​ക്കു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.
ര​ണ്ടു് കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രേ​ക്ക​ർ ഭൂ​മി വീ​ത​വും 12 കു​ടും​ബ​ങ്ങ​ൾ​ക്ക് 87 സെ​ന്‍റ് വീ​തം വ​രു​ന്ന പ്ലോ​ട്ടു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഓ​രോ പ്ലോ​ട്ടു​ക​ളി​ലേ​ക്കും വ​ഴി​യു​ണ്ടാ​ക്കാ​ൻ സ്ഥ​ലം എ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണ് 12 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി 87 സെ​ന്‍റാ​യി കു​റ​ഞ്ഞ​ത്.​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യാ​കും പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന ക്ഷേ​മ വ​കു​പ്പ് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കു​ക. നി​ല​വി​ൽ ക​ട​പ്പാ​റ​യി​ൽ 40 സെ​ന്‍റ് വ​രു​ന്ന പാ​റ​പ്പു​റ​ത്താ​ണ് 25 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്.

ഒ​ന്ന​ര​യും ര​ണ്ടും സെ​ന്‍റ് സ്ഥ​ല​ത്ത് ചെ​റി​യ വീ​ടു​ക​ളി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.​അ​തേ​സ​മ​യം, ഭൂ​സ​മ​രം തു​ട​രു​ന്ന ഭൂ​മി ത​ന്നെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​തി​നൊ​ന്ന് കു​ടും​ബ​ങ്ങ​ൾ സ​മ​ര​രം​ഗ​ത്തു​ള്ള​ത്.