മൂ​ർ​ത്തി​ക്കു​ന്നി​ലെ കൈയേ​റ്റ ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്നു അ​ധി​കൃ​ത​ർ
Thursday, January 14, 2021 11:59 PM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ മേ​ലാ​ർ​ക്കോ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ. 14 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന​കം അ​വി​ടെ പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ട്.
മേ​ലാ​ർ​ക്കോ​ട്ടെ ഭൂ​മി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന് ടി​ഇ​ഒ രാ​ജീ​വ് പ​റ​ഞ്ഞു. വീ​ട് നി​ർ​മ്മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
കൈ​യേ​റി​യ വ​ന ഭൂ​മി​യി​ൽ തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കി​ല്ല. വീ​ട് നി​ർ​മ്മാ​ണ​ത്തി​നും അ​നു​മ​തി കി​ട്ടി​ല്ല.
കൈ​വ​ശ​ഭൂ​മി​യി​ൽ യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ സ​ർ​ക്കാ​ർ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പ​ട്ടി​ക​വ​ർ​ഗ്ഗ ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും അ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കൈ​യേ​റി അ​നു​ഭ​വി​ച്ചു വ​രു​ന്ന ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​നോ സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്താ​നോ വി​ൽ​ക്കാ​നോ ക​ഴി​യി​ല്ല. ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് ത​ട​സ്‌​സ​ങ്ങ​ളു​ണ്ട്.
കൈ​യേ​റി​യ വ​ന​ഭൂ​മി കൈ​യേ​റ്റ​ക്കാ​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് ത​ന്നെ വി​ട്ടു ന​ൽ​കാ​ൻ 2017 ജൂ​ലൈ 15ന് ​ഡി​സ്ട്രി​ക്ട് ലെ​വ​ൽ ക​മ്മി​റ്റി എ​ടു​ത്ത തീ​രു​മാ​നം സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ അ​ത് നി​ര​സി​ച്ചു.
അ​തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളി​ലും വി​ല​യി​രു​ത്ത​ലു​ക​ളി​ലു​മാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ക​യും നി​യ​മ​പ്ര​കാ​രം ഭൂ​മി കൈ​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
കൈ​യേ​റി​യ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി അ​നു​ഭ​വ​ങ്ങ​ൾ എ​ടു​ക്കാം. അ​തെ​ല്ലാം മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.