ശിവൻകുന്നിൽ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കാ​ൻ അ​നു​മ​തി
Thursday, January 14, 2021 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട് : ന​ഗ​ര​ത്തി​ന്‍റെ​യും തെ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ശി​വ​ൻ​കു​ന്ന് ജ​ല​സം​ഭ​ര​ണ നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണ സാ​ങ്കേ​തി​ക അ​നു​മ​തി​യാ​യി. ശി​വ​ൻ​കു​ന്നി​ൽ ഗ്യാ​സ് ഗോ​ഡൗ​ണ്‍ പ​രി​സ​ര​ത്തു​ള്ള പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് പ​ത്ത് ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള സം​ഭ​ര​ണി​യാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്ന് വ​രു​ന്ന​താ​യും ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ അ​റി​യി​ച്ചു. സ്ഥ​ലം ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ, വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​സീ​ദ ടീ​ച്ച​ർ, തെ​ന്നാ​രി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ക​മ​ലാ​ക്ഷി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

അ​നു​മോ​ദ​ന സ​ദ​സും യോഗവും

മ​ണ്ണാ​ർ​ക്കാ​ട്:​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗ​വും ഭാ​ര​വാ​ഹി തി​ര​ഞ്ഞെ​ടു​പ്പും മ​ണ്ണാ​ർ​ക്കാ​ട്ടു ന​ട​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 14 യൂ​ണി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ന​ട​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി സു​ബൈ​ർ തു​ർ​ക്കി അ​ല​ന​ല്ലൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കാ​ജാ ഹു​സൈ​ൻ മ​ണ്ണാ​ർ​ക്കാ​ട്, ഖ​ജാ​ൻ​ജി​യാ​യി പി.​സി.​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്ന കു​ഞ്ഞാ​പ്പ എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വ​രെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​ട്ടി​വേ​ഷ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ ഐ​ക്യു​എ​സി​യും ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ൻ വെ​ന്പി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നെന്മാ​റ എ​ൻ​എ​സ്എ​സ് കോ​ളേ​ജ് ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗം റി​ട്ട.​മേ​ധാ​വി ഡോ.​ല​ളി​ത.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ബി​നാ​ർ ന​ട​ത്തി​യ​ത്. ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ പ്രൊ​ഫ.​രാ​ജ​ൻ ടി.​കെ സ്വാ​ഗ​ത​വും അ​സി.​പ്രൊ​ഫ. ശ്ര​ീജ.​ടി.​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.