മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കാണിച്ചുതന്നാൽ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നു പ​ഞ്ചാ​യ​ത്ത്
Thursday, January 14, 2021 11:56 PM IST
കൊ​ല്ല​ങ്കോ​ട്: ഗാ​യ​ത്രി​പ്പു​ഴ​പ്പാ​ല​ത്തി​നി​രു​വ​ശ​ത്തും മാ​ലി​ന്യം ത​ള്ളു​ന്ന​താ​യ നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​രാ​വാ​തെ പൊ​റു​തി​മു​ട്ടു​ക​യാ​ണ് കൊ​ല്ല​ങ്കോ​ട്,വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗം വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​നും തെ​ക്കു​ഭാ​ഗം കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട​താ​ണ് .
കോ​ഴി​യി​റ​ച്ചി മാ​ലി​ന്യം ത​ള്ള​ലും കു​ടി വ​രി​ക​യാ​ണ്. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളും മാ​ലി​ന്യം ത​ള്ളു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വെ​ച്ചെ​ങ്കി​ലും ഇ​തി​നു ജ​നം പു​ല്ലു​വി​ല​യാ​ണ് ന​ൽ​കി​യ​ത്.​പി​ന്നീ​ട് പ​ഞ്ചാ​യ​ത്തു സ്ഥാ​പി​ച്ച നി​രോ​ധ​ന ബോ​ർ​ഡു​ക​ൾ​ക്കു താ​ഴെ​യാ​ണ് മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്.
ഇ​തി​നാ​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ലി​ന്യം ത​ള്ളു​ന്ന​തു പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.​ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി പ​ഞ്ചാ​യ​ത്തി​ലെ ത്തി​ച്ചാ​ൽ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ​ര​സ്യ ബോ​ർ​ഡും പാ​ല​ത്തി​നു സ​മീ​പ​ത്തു സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
മാം​സ മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു സം​ഘം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​ത സ​മ​യ​ങ്ങ​ളി​ൽ ഈ ​സ്ഥല​ത്ത് വാ​ഹ​നം ക​യ​റി​ച്ച​ത്ത വി​ഷ​പാ​ന്പു​ക​ളു​ടെ ജ​ഡം ഇ​ട​യ്ക്കി​ടെ കാ​ണ​പ്പെ​ട്ടു​ന്നു​ണ്ട്. ഇ​തു കാ​ര​ണം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പു​ഴ​പ്പാ​ലം വ​ഴി രാ​ത്രി സ​ഞ്ചാ​രം ഭീ​തി ജ​ന​ക​മാ​യി​.