കു​ടി​വെ​ള്ള​ പദ്ധതിക്കായി കാ​ത്തി​രി​പ്പ് ആറുവർഷം
Thursday, January 14, 2021 11:56 PM IST
നെന്മാ​റ: മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്പൂ​ർ​ണ്ണ​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ പോ​ത്തു​ണ്ടി സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല.
2014ൽ ​അ​ന്ന​ത്തെ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി പി.​ജെ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് ര​ണ്ടു ഘ​ട്ട​മാ​യി മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ​റ​ഞ്ഞ പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ൽ പ​ണി പൂ​ർ​ത്തി​യാ​കാ​തെ നി​ൽ​ക്കു​ന്ന​ത്.
നെന്മാ​റ, മേ​ലാ​ർ​കോ​ട്, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ത്തു​ണ്ടി​യി​ൽ ശു​ചീ​ക​ര​ണ ശാ​ല​യും, നെന്മാറ വ​രെ പു​തി​യ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ളും സ്ഥാ​പി​ച്ചു.
മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ല​വി​ത​ര​ണ​ത്തി​നാ​യി ക​ട​ന്പി​ടി ഭ​ര​ത​മ​ല​യി​ൽ ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മ്മാ​ണം ന​ട​ന്നു​വ​രു​ന്നു.
എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​പു​ലീ​ക​രി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ ഇ​നി​യും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​റ്റി​ല്ല​ഞ്ചേ​രി കോ​ട്ടേ​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലും മേ​ലാ​ർ​കോ​ട് ക​ല്ല​ന്പാ​ട് ഭാ​ഗ​ങ്ങ​ളി​ലും കു​ഴ​ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ഇ​തി​നി​ടെ ചി​റ്റി​ല്ല​ഞ്ചേ​രി തൃ​പ്പാ​ളൂ​ർ പാ​ത ന​വീ​ക​ര​ണ​ത്തി​ന് മു​ന്പാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​വും പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.